തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അടക്കം അഴിമതികളിലൂടെ സംസ്ഥാനസര്‍ക്കാരിനെ കസ്റ്റംസ്, എന്‍ഫോഴ്‌മെന്റ് അടക്കം കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിലൂടെ വരിഞ്ഞുമുറുക്കിയെന്ന് കോണ്‍ഗ്രസ് നേതാവെന്ന് വി.ഡി. സതീശന്‍. പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയ നോട്ടീസ് അവതരിപ്പിക്കുകയായിരുന്നു സതീശന്‍. അഴിമതിക്കു കൂട്ടുനിന്നുകൊണ്ടു സംസ്ഥാന സര്‍ക്കാരിനെ അന്വേഷണങ്ങള്‍ക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കക്ഷത്തില്‍ കൊണ്ടു കെട്ടിയെന്നും സതീശന്‍.
മുഖ്യമന്ത്രിയുടെ ഓഫിസ് സ്വര്‍ണക്കടത്തുകാര്‍ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. കണ്‍ള്‍ട്ടന്‍സി ഗവണ്‍മെന്റിന് വീക്ക്‌നെസായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാന മായി മാറി. ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വിദേശത്തു നിന്നും കൊണ്ടുവന്ന 20 കോടി എവിടെയെന്ന് വ്യക്തമാക്കണം. ലൈഫ് മിഷന്‍ കൈകൂലി മിഷന്‍ ആക്കി മാറ്റി. ഒന്നും അറിയില്ല നിലയിലാണ് ധനകാര്യമന്ത്രി പെരുമാറുന്നത്. സ്റ്റാലിന്റെ മന്ത്രിസഭയല്ല ഇതെന്നും ക്രമക്കേടുകള്‍ കണ്ടാല്‍ മന്ത്രിസഭ യോഗത്തില്‍ മന്ത്രിമാര്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്നും സതീശന്‍. അതേസമയം, അദാനിയെ പരസ്യമായി എതിര്‍ക്കുകയും രഹസ്യമായി അനുകൂലിക്കുകയും ചെയുന്ന ഇടതു സര്‍ക്കാറാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് ക്രിമിനല്‍ ഗൂഢാലോചനയും ദുരൂഹമായ ഇടപാടുമാണ്. സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെങ്കിലും ബില്ലിനെ അനുകൂലിക്കുകയാണെന്നും ചെന്നിത്തല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: