തിരുവനന്തപുരം: ദേശവിരുദ്ധരെ സഹായിക്കുന്നവരാണ് കേരളം ഭരിക്കുന്നതെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്. സംസ്ഥാനത്ത് നടക്കുന്ന സ്വര്‍ണ്ണക്കടത്തിലെ പണം ഉപയോഗിക്കുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ആയാലും എല്‍.ഡി.എഫ് ആയാലും ഭരണത്തിലെത്തുമ്പോള്‍ രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ പിന്തുണയ്ക്കുക എന്നത് മാത്രമാണ് അജണ്ട.
രാജ്യത്തിനകത്ത് പ്രശ്നം സൃഷ്ടിക്കാനുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുമായി ബന്ധമുള്ളവരാണ് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികള്‍. ഇവരെയാണ് കേരള മുഖ്യമന്ത്രിയും സര്‍ക്കാരും സഹായിക്കുന്നത്. ഇന്ത്യയില്‍ ഒരിടത്തും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടത്. ഈ കേസില്‍ സംസ്ഥാന ഭരണകൂടം മുഴുവന്‍ ഉള്‍പ്പെട്ടതിനാല്‍ മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഫട്നാവിസ് പറഞ്ഞു.
എന്‍.ഐ.എ കേസ് ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ കേരള പൊലീസും സര്‍ക്കാരും സത്യം മൂടിവെക്കുമായിരുന്നു. കേരള ജനത ചതിക്കപ്പെട്ടിരിക്കുകയാണ്. വ്യത്യസ്തമായ അഴിമതികളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്. വെറും പത്താംക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള സ്വപ്ന സുരേഷിന് എങ്ങനെയാണ് ഇത്രയും മന്ത്രിമാരുമായും ഉന്നതരുമായും ബന്ധം സ്ഥാപിക്കാന്‍ സാധിച്ചത്? ഇവരെ മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ഐ.ടി വകുപ്പിലേക്ക് നിയമിച്ചത് സ്വര്‍ണ്ണക്കടത്തിന് വേണ്ടിയായിരുന്നെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മറ്റൊരു വകുപ്പിന്റെ ചുമതല കൂടിയുണ്ടെന്നത് അത്ഭുതപ്പെടുത്തു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പോരാടുന്നത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരെയും പുറത്തെത്തിച്ച് കേരളജനതയ്ക്ക് നീതി ലഭിക്കാനായാണ്. ഈ വിവരങ്ങള്‍ പുറത്തെത്തിച്ച അദ്ദേഹത്തെ തുടക്കത്തില്‍ അവഹേളിക്കുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സംരക്ഷിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തത്.
എന്നാല്‍ ബി.ജെ.പിയുടേയും മാദ്ധ്യമങ്ങളുടേയും സമ്മര്‍ദ്ദത്തിന്റെ ഫലമായി തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അദ്ദേഹത്തിന് പുറത്താക്കേണ്ടി വന്നു. ബി.ജെ.പി സംസ്ഥാനഘടകത്തിന്റെ പോരാട്ടത്തിന് രാജ്യത്തിന്റെ എല്ലാപിന്തുണയുമുണ്ടാകുമെന്നും ദേവേന്ദ്ര ഫട്നാവിസ് കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.കെ പദ്മനാഭന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, വൈസ് പ്രസിഡന്റ് വി.ടി രമ, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: