ചെന്നൈ: പോലീസ് എസ്ഐയില് നിന്ന് ക്രൂരമായ മര്‍ദ്ദനവും അപമാനവും നേരിടേണ്ടി വന്ന ശിവഭക്തനായ സംന്യാസി ആത്മഹത്യ ചെയ്തു. വീഡിയോ സന്ദേശത്തിലൂടെ തനിക്ക് നേരിടേണ്ടി വന്ന മര്‍ദനത്തെ പറ്റിയും അപമാനത്തെ പറ്റിയും ശരവണന് എന്ന സംന്യാസി വെളിപ്പെടുത്തി. ആന്റണി മൈക്കിള്‍ എന്ന എസ്ഐ ആണ് തന്നെ മര്‍ദ്ദിച്ചതെന്നും അപമാനിച്ചതെന്നും ശരവണന് പറയുന്നു. ഇത്രവലിയ അപമാനം സഹിച്ച് ഇനി ജീവിക്കാന്‍ ആകില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും സംന്യാസി വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.
നമക്കല്‍ ജില്ലയിലെ പുളിയമ്പട്ടി ഗ്രാമത്തില്‍ നിന്നുള്ളയാളാണ് ശരവണന്. അടുത്തുള്ള ഒരു ക്ഷേത്രത്തില്‍ അദ്ദേഹം ശിവനെ പൂജിച്ചു കഴിയുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥന് ആന്റണി മൈക്കല്‍ അദ്ദേഹത്തെ മര്‍ദ്ദിച്ചുവെന്നും അതിനാല്‍ ഈ അപമാനം സഹിക്കാന്‍ കഴിയാതെ ആത്മഹത്യ ചെയ്തുവെന്നും വ്യക്തമാക്കി വീഡിയോ ചെയ്ത ശേഷവും ഇയാളെ പറ്റി അന്വേഷിക്കാന്‍ പോലീസ് തയാറായില്ല. പിന്നീടി ശരവണന്റെ മൃതദേഹം കാടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്തിനാണ് ശരവണനെ പിടിച്ചുകൊണ്ടു പോയി ആന്‍ണി മൈക്കിള്‍ മര്‍ദിച്ചതെന്നത് വ്യക്തമല്ല. എന്നാല്‍, ശരവണന് ക്ഷേത്രപരിസരം വിട്ടു എങ്ങോട്ടു പോകാറില്ലെന്ന് സമീപവാസികള്‍ പറയുന്നു. ശരവണനെക്കുറിച്ചുള്ള വിവരങ്ങള്‍ രംഗരാജ് പാണ്ഡെ തന്റെ വാര്‍ത്താ ചാനലായ ചാണക്യയില്‍ പങ്കുവെക്കുകയും ഈ വിഷയം പരിശോധിക്കാന്‍ തമിഴ്നാട് അധികൃതരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തതോടെയാണു വിഷയം പൊതുസമൂഹം അറിഞ്ഞത്.
ആരോപണവിധേയനായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശരിയായ നടപടിയെടുക്കുന്നതിനായി ട്വിറ്ററില്‍ ജസ്റ്റിസ് ഫോര്‍ ശരവനനെ ട്രെന്‍ഡായി മാറുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: