പൂവിളിയും പൊന്നോണവും പടിക്കലെത്തി, തൊടിയിലെ തുമ്പയും മുക്കൂറ്റിയും ചെത്തിയും മന്ദാരവുമെല്ലാം പൂത്തു പൊന്നിന് ചിങ്ങം വരവറിയിച്ചു. പൊന്നിന് ചിങ്ങ മാസത്തിലെ അത്തം ഇങ്ങെത്തി. ഇനി പൂവിളിയുടെ നാളുകള്‍. കൊറോണയ്ക്കിടയില്‍, ഓണാഘോഷങ്ങള്ക്കുമുന്നില് നിസ്സംഗത പാലിച്ച് മലയാളികള്‍.
സംസ്ഥാനത്ത് കൊറോണ വ്യാപകമാകാന്‍ തുടങ്ങിയതോടെ ഇത്തവണത്തെ ഓണം ആരവങ്ങളും തുടികൊട്ടുമില്ലാതെ ഒതുങ്ങിപ്പോകുമെന്ന് മലയാളികള്‍ക്കറിയാം. അത്തം തൊട്ടുള്ള പൂക്കളം ഒരുക്കലും സദ്യയും കെട്ടുകാഴ്ചകളുമെല്ലാം കഴിഞ്ഞ വര്‍ഷത്തേത് ഓര്‍മ്മയില്‍ അലതല്ലുന്നുണ്ട്. ഈ വര്‍ഷം ആഘോഷങ്ങള്‍ തത്കാലത്തേയ്ക്ക് വിസ്മരിക്കാം ആയുര്‍ ആരോഗ്യങ്ങള്ക്കായി.
വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ തൊടിയിലെ പൂക്കള്‍ക്ക് പകരം ഇതര സംസ്ഥാന പൂക്കളുമായി മലയാളികള്‍ മുറ്റത്ത് പൂക്കളം ഒരുക്കിയിരുന്നു. കൊറോണ മൂലം ഇത്തവണ അതും നഷ്ടമായി. അത്തത്തിന് രണ്ട് ദിവസം മുമ്പേ സജീവമായിരുന്ന പൂവിപണി ഇപ്പോള്‍ തിരക്കുകള്‍ ഒന്നുമില്ലാതെ ഒഴിഞ്ഞ് കിടക്കുന്നു. വിപണിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു തിരക്കും ഈ ഓണനാളില്‍ അനുഭവപ്പെട്ടിട്ടില്ല.
അധ്യായന വര്‍ഷം നടക്കാത്തത് വിദ്യാലയങ്ങളിലെയും ഓഫീസുകളിലെയും പൂക്കളമത്സരം ഉണ്ടാകില്ല. ഓണത്തിന്റെ വരവ് അറിയിച്ചു തൃക്കാക്കരയപ്പനെയും മാവേലിയെയും റെഡിമെയ്ഡായി എത്തിയെങ്കിലും അതിനും ഈ കൊല്ലം ആവശ്യക്കാരില്ല.
ചരിത്രപ്രസിദ്ധമായ തൃക്കാക്കര മഹാ ക്ഷേത്രത്തിലെ ഈ കൊല്ലത്തെ തിരുവോണ ആഘോഷം പോലും കോവിഡ് പ്രോട്ടോകോള്‍ മൂലം ക്ഷേത്രാചാര ചടങ്ങില്‍ ഒതുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: