ഫോക്ലോര് എന്ന പേരിലുള്ള വിജ്ഞാനശാഖ സര്‍വ്വകലാശാലകളില്‍ നിന്നും അക്കാദമിക ലോകത്തു നിന്നുമൊക്കെ അകന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ യൂനിസെഫ് സംസ്കാര പഠനങ്ങളെ കുറിച്ചു നടത്തിയ ചര്‍ച്ചകളില്‍ സാംസ്കാരിക പൈതൃകങ്ങളെ മൂര്‍ത്ത സാംസ്കാരിക പൈതൃകം (ഠമിഴശയഹല ഈഹൗേൃമഹ ഒലൃശമേഴല), അമൂര്‍ത്ത സാംസ്കാരിക പൈതൃകം (കിമേിഴശയഹല ഈഹൗേൃമഹ ഒലൃശമേഴല) എന്നിങ്ങനെ രണ്ടായി തിരിക്കുകയുണ്ടായി. തുടര്‍ന്ന് അക്കാദമിക തലത്തില്‍ നാട്ടറിവും ജനവിജ്ഞാനവുമൊക്കെ ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ ഒതുക്കുന്ന അവസ്ഥയുണ്ടായതോടെ ഫോക്ലോര് എന്ന പേരിന് ലോപം സംഭവിച്ചു. എങ്കിലും എല്ലാവര്‍ഷവും സാംസ്കാരിക ലോകം ഫോക്ലോര് ദിനം ആചരിക്കുന്നു. അതിന് കാരണം ആ പേര് ഉള്‍ക്കൊണ്ടിരുന്ന വിഷയങ്ങള്‍ ഇന്നും പ്രസക്തവും പരിഗണനീയവുമാണ് എന്നതാണ്.
ഫോക്ലോര് എന്ന പേരില്‍ ആഗോളതലത്തില്‍ വ്യവഹരിക്കപ്പെടുന്ന വിജ്ഞാനശാഖയ്ക്ക് നാട്ടറിവ്, നാടോടി വിജ്ഞാനം, ജനവിജ്ഞാനം തുടങ്ങിയ ബദല്സംജ്ഞകള് മലയാളത്തില്‍ ഉപയോഗിച്ചു വരുന്നു. എീഹസ, ഘീൃല എന്നീ ഇംഗഌഷ് വാക്കുകളുടെ സംയുക്തമാണ് ഫോക്ലോര്. ഫോക് എന്നതിന് കൂട്ടം, സംഘം എന്നൊക്കെയാണര്‍ത്ഥം. ലോര്‍ എന്നാല്‍ അറിവ്. കൂട്ടായ്മയുടെ അറിവ് എന്ന അര്‍ത്ഥം ലഭിക്കുന്നു. ജനങ്ങള്‍ ഉത്പാദിപ്പിക്കുന്നതും തലമുറകളായി കൈമാറി വരുന്നതുമായ അറിവാണ് ഫോക്ലോര് എന്നു പറയാം.
പഴമയെ കുറിച്ചുള്ള പഠനങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു. നാടന്‍പാട്ടുകളും നാടോടിക്കഥകളും അവയെ കുറിച്ചുള്ള പഠനങ്ങളുമൊക്കെ ഈ വിഭാഗത്തില്‍ പെട്ടു. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലാണ് ഒരു വിജ്ഞാനശാഖ എന്ന നിലയില്‍ ഫോക്ലോര് വളര്‍ന്നു തുടങ്ങിയത്. വ്യക്തമായ നിര്‍വ്വചനങ്ങള്‍ ഉണ്ടായത് ഇരുപതാം നൂറ്റാണ്ടിലും. ഫോക്ലോര് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് വില്യം ജെ. തോംസ് എന്ന ഇംഗഌഷുകാരനാണ്. പഴമയെയും പാരമ്പര്യത്തെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 1846 ആഗസ്റ്റ് 22ന് അഥീനിയം എന്ന മാസികയുടെ പത്രാധിപര്‍ക്ക് തോംസ് എഴുതിയ കത്തിലായിരുന്നു ഈ പദം ആദ്യമായി പ്രയോഗിച്ചത്. ആ കത്തെഴുതിയ ദിവസത്തിന്റെ ഓര്‍മ്മയ്ക്കായാണ് ലോക ഫോക്ലോര് ദിനം ആഗസ്റ്റ് 22 ന് ആചരിക്കുന്നത്.
ഫോക്ലോര് എന്ന പഠനശാഖയ്ക്ക് നല്കപ്പെട്ട ഏറ്റവും പ്രസക്തവും അംഗീകൃതവുമായ നിര്‍വ്വചനം അമേരിക്കന്‍ നരവംശ ശാസ്ത്രജ്ഞനായിരുന്ന അലന് ഡന്ഡസിന്റേതാണ്. രണ്ടോ അതിലധികം ആളുകളുടെ കൂട്ടത്തിന് പൊതുവായുള്ള അറിവാണ് ഫോക്ലോര് എന്നാണ് ആ നിര്‍വ്വചനം. ചുരുങ്ങിയത് രണ്ടുപേര്‍, ചുരുങ്ങിയത് ഒരു പൊതുവായ തൊഴിലോ ആചാരമോ വിശ്വാസമോ കൈകാര്യം ചെയ്യുന്നു എങ്കില്‍ ആ രണ്ടുപേരെ ഫോക് എന്ന് വിളിക്കാം എന്നാണ് അലന് ഡന്ഡസ് പറയുന്നത്. ഭാരതത്തിന്റെ ജ്ഞാനമണ്ഡലത്തില്‍ ജനവിജ്ഞാനത്തിന് ഏറെ പ്രാധാന്യമുണ്ട്. കലാരൂപങ്ങളെയും സാമൂഹ്യാചാരങ്ങളെയുമെല്ലാം, ഇന്ത്യയില്‍ ദേശിയെന്നും മാര്‍ഗിയെന്നും വേര്‍തിരിച്ചിട്ടുണ്ട്. വിവിധ കൂട്ടായ്മകള്‍ക്കിടയില്‍ നിലനിന്ന വൈവിധ്യമാര്‍ന്ന ഇത്തരം ദേശീഭേദങ്ങളാണ് ഭാരതത്തിന്റെ ഫോക്ലോര്. സജീവമായ ഫോക്ലോര് എന്നും പുതിയ പാഠങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കും. ഇത്തരം പുതിയ പാഠങ്ങളില്‍ നിന്നായിരിക്കും മാര്‍ഗി അഥവാ കഌസിക്കല്‍ രൂപാന്തരണങ്ങളുണ്ടാകുന്നത്. എല്ലാ കലകളുടെയും അറിവുകളുടെയും ഉറവിടം കൂട്ടായ്മകളാണ്. അത്തരം അറിവുകളെ മനസ്സിലാക്കുന്നതിലൂടെയാണ് കൂട്ടായ്മകളുടെ സ്വത്വത്തെ കണ്ടെത്തുന്നത്. യഥാര്‍ത്ഥ ചരിത്രബോധത്തിലേക്കും സാംസ്കാരിക പഠനത്തിലേക്കും നയിക്കുന്നത് ഫോക്ലോര് പഠനങ്ങളാണെന്ന് ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: