കോഴിക്കോട്: ഇന്ത്യയെ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു പ്രസ്ഥാനത്തിന് രാജ്യത്ത് നിലനില്ക്കാന് കഴിയില്ലെന്ന് സംവിധായകന് ജോയ് മാത്യു പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ ദേശീയ മുസ്ലിം എന്ന ഗ്രന്ഥത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചോരത്തിളപ്പിന്റെ ആവേശത്തില്‍ ഇടതുപക്ഷത്തോട് ചേര്‍ന്നു നിന്നിരുന്ന യുവത്വം ഇപ്പോള്‍ അതില്‍ നിന്ന് അകലുകയാണ്. എണ്ണിയെണ്ണി പറയേണ്ടിവരുമെന്ന് പ്രതികരിക്കുകയല്ല മറിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് വേണ്ടത്.
ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യങ്ങള്‍, വിശ്വാസ വൈവിധ്യങ്ങള്‍ എന്നിവ മനസ്സിലാക്കാന്‍ കഴിയണം. രാഷ്ട്രീയ പ്രതിയോഗികളെ ഉപ്പുചാക്കില്‍ കെട്ടി കുഴിച്ചുമൂടുന്ന ബംഗാള്‍ മോഡല്‍ നടപ്പാക്കണമെന്ന് പിണറായി വിജയന് പറഞ്ഞത് വെളിപ്പെടുത്തുന്ന പുസ്തകമാണിത്. ശത്രുവിനെ വകവരുത്തണമെന്ന മനോഭാവത്തില്‍ നിന്നാണ് ഇത്തരം ചിന്താഗതി ഉണ്ടാകുന്നത്. ഒരു കാലത്ത് ചെറുപ്പക്കാര്‍ ആശ്രയിച്ചിരുന്ന കമ്മ്യൂണിസ്റ്റ് ചിന്താഗതിയെ അവര്‍ കൈവെടിഞ്ഞിരിക്കുന്നു. തെറ്റായ ഒരു ആശയഗതിയെ തെറ്റായ രീതിയില്‍ നടപ്പിലാക്കിയതാണ് കമ്മ്യൂണിസം. അത് ചോരത്തിളപ്പിനെ ഇല്ലാതാക്കുകയായിരുന്നുവെന്നും അദേഹം പറഞ്ഞു.
ഇന്ന് സമൂഹമാധ്യമങ്ങൡലടക്കം സംസ്കാരരഹിതമായി പ്രതികരിക്കുന്നത് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരാണ്. രാഷ്ട്രീയ മനോവൈകൃതത്തിന്റെ മാനസിക ഘടനയാണ് അത് പ്രതിഫലിപ്പിക്കുന്നത്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരു കലാകാരന് എന്ന നിലയില്‍ താന്‍ പങ്കെടുത്തതിനെയും അതില്‍ ആകസ്മികമായി കാവി ഷര്‍ട്ട് ധരിച്ചതിനെയും വിവാദമാക്കി. വിയോജിപ്പുകള്‍ ഉണ്ടെങ്കിലും തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കാണിക്കുന്ന ജനാധിപത്യ ബോധത്തെയാണ് ഞാന്‍ അഭിന്ദിക്കുന്നത്. കാവി ത്യാഗത്തിന്റെ അടിസ്ഥാനമാണ്. രാഷ്ട്രീയക്കാര്‍ തെറ്റ് തിരുത്തുന്നിടത്താണ് ജനാധിപത്യം ഉണ്ടാവുകയെന്നും റോയ് മാത്യ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: