Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിമാനത്താവള വിവാദം സ്വര്‍ണക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; കേരള സര്‍ക്കാര്‍ തോറ്റതിന് കേന്ദ്രത്തെ എന്തിന് പഴിക്കണമെന്നും വി മുരളീധരന്‍

കേരള സര്‍ക്കാരിനെക്കൂടി പങ്കാളികളാക്കിയാണ് ടെന്‍ഡര്‍ നടപടികള്‍ നടന്നത്. ടെന്‍ഡറില്‍ പാസാവാത്തതിന്റെ കുറ്റം സംസ്ഥാന സര്‍ക്കാരിനാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2020, 08:11 am IST
inKerala

ന്യൂദല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ പ്രക്രിയയില്‍ കേരള സര്‍ക്കാര്‍ പരാജയപ്പെട്ടതിന് കേന്ദ്രസര്‍ക്കാരെന്തു പിഴച്ചെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള വിവാദങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരന്‍. ടെന്‍ഡര്‍ നടപടിക്രമങ്ങളില്‍ കേരളത്തിന് മുന്‍ഗണന നല്‍കിയിട്ടും അതു മുതലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായില്ല. കണ്ണൂരും നെടുമ്പാശ്ശേരിയുമടക്കമുള്ള വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയ്‌ക്ക് നല്‍കിയവരാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ്  സ്വകാര്യ മേഖലയിലേക്ക് മാറ്റുന്നതിനെ എതിര്‍ക്കുന്നതെന്നത് വിചിത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 32 ശതമാനമാണ് നെടുമ്പാശ്ശേരിയിലെ സര്‍ക്കാര്‍ പങ്കാളിത്തം. കണ്ണൂരില്‍ 30ശതമാനം മാത്രമാണ് സര്‍ക്കാര്‍ ഓഹരി. ഹൈക്കോടതിവിധിക്ക് വിധേയമായ തീരുമാനമാണ്  കേന്ദ്രസര്‍ക്കാര്‍ എടുത്തിരിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

വിമാനത്താവള നടത്തിപ്പും വികസന പ്രവര്‍ത്തനങ്ങളും മാത്രമാണ് സ്വകാര്യ മേഖലയ്‌ക്ക് നല്‍കുന്നത്. പിപിപി മാതൃക  രാജ്യത്ത് നിലവിലുള്ള രീതിയാണ്. കേരള സര്‍ക്കാരിന്റെയും ഇടതുവലതു മുന്നണികളുടെ നേതാക്കളുടേയും നിലപാട് അപഹാസ്യമാണ്.  സ്വര്‍ണക്കള്ളക്കടത്തില്‍ നിന്ന് ശ്രദ്ധ തിരിക്കുക മാത്രമാണ് ലക്ഷ്യം.

എന്തൊക്കെ ബഹളമുണ്ടാക്കിയാലും സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ആരും രക്ഷപ്പെടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനടക്കം പങ്കുണ്ടെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ വിവാദങ്ങള്‍. അനാവശ്യ വിവാദമുണ്ടാക്കുകയാണ്  സര്‍ക്കാര്‍. തിരുവനന്തപുരം എംപി ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ അംഗീകരിക്കുകയാണ്.

കേരള സര്‍ക്കാരിനെക്കൂടി പങ്കാളികളാക്കിയാണ് ടെന്‍ഡര്‍ നടപടികള്‍ നടന്നത്.  ടെന്‍ഡറില്‍ പാസാവാത്തതിന്റെ കുറ്റം സംസ്ഥാന സര്‍ക്കാരിനാണ്. തുകയില്‍ പത്തുശതമാനം  ഇളവ് ലഭിച്ചിട്ട് പോലും അതുപയോഗിക്കാന്‍ കേരളത്തിന് സാധിച്ചില്ല. നിയമസഭയില്‍ പ്രമേയം പാസാക്കുമ്പോള്‍ അക്കാര്യം കൂടി ചേര്‍ത്തേക്കണമെന്ന് വി. മുരളീധരന്‍ പരിഹസിച്ചു.  

സെലക്ഷന്‍ പ്രക്രിയയില്‍ ചീഫ് സെക്രട്ടറിയെ അടക്കം പങ്കാളികളാക്കാം എന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. 26 ശതമാനമെങ്കിലും സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കമ്പനിക്ക് പത്തുശതമാനം ഇളവ് നല്‍കാമെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഇതില്‍ കേരള സര്‍ക്കാര്‍ രണ്ടാമത്തെ നിര്‍ദേശം അംഗീകരിച്ച് കേന്ദ്രത്തെ അറിയിച്ചു. അതിനു  ശേഷമാണ് തുടര്‍ നടപടികള്‍ എടുത്തത്.   കെഎസ്‌ഐഡിസി, അദാനി, ജിഎംആര്‍ ഗ്രൂപ്പുകള്‍ നല്‍കിയ ടെന്‍ഡറില്‍ അദാനിയേക്കാള്‍ 19.64 ശതമാനം തുക കുറവായിരുന്നു കെഎസ്‌ഐഡിസി രേഖപ്പെടുത്തിയത്. പത്തുശതമാനം കുറവായിരുന്നെങ്കില്‍ പോലും കരാര്‍ ലഭിക്കുമായിരുന്നു. ഹൈക്കോടതിയും സുപ്രീംകോടതിയും കേരളത്തിന്റെ വാദങ്ങള്‍ അംഗീകരിച്ചില്ല.

വരുമാനം കൂടും

179.41 കോടി രൂപയാണ് ഈ വര്‍ഷം അദാനി ഗ്രൂപ്പ് നല്‍കുന്നത്. നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് ലഭിക്കുന്നതിനേക്കാള്‍ മുപ്പതു കോടി രൂപ അധികമാണിത്. 2006 – 07ല്‍ യുപിഎ സര്‍ക്കാരാണ് വിമാനത്താവള നടത്തിപ്പ് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിച്ചു തുടങ്ങിയത്. പ്രതിഷേധം നടത്തുന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം  ഓര്‍ക്കണം. ശബരിമല ക്ഷേത്രത്തിന്റെ ആചാരലംഘനത്തിന് നേതൃത്വം വഹിച്ചവരാണ് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആചാരലംഘനമെന്ന വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപി ഭരിക്കുന്ന കാലത്തോളം യാതൊരു വിധത്തിലുള്ള ആചാരലംഘനവും ഉണ്ടാവില്ലെന്ന് ഭക്തര്‍ക്ക് ഉറപ്പുണ്ടെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Tags: തിരുവനന്തപുരംbjpഎയര്‍പോര്‍ട്ട്muraleedharanvmuraleedhran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

Editorial

രാജസ്ഥാനിലെ ബിജെപി മുന്നേറ്റം

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന് യുഡിഎഫ് കവചം

ജീവിതത്തോട് പറയാം ‘യെസ്’! ലഹരിമുക്ത ഭാരത് അഭിയാന് ആറ് വര്‍ഷങ്ങള്‍

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

പ്രിയ വര്‍ഗീസ് നിയമനം: രേഖകള്‍ സുപ്രീംകോടതിക്ക് കൈമാറും

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

കുടത്തിലടച്ച് നാഗസമര്‍പ്പണം നടത്തുന്ന ഗരുഡന്‍ കാവ് ക്ഷേത്രം

സൂര്യ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ നിന്ന് (ഫയല്‍)

കലാകാരന്മാരെ കൈപിടിച്ചുയര്‍ത്തിയ സൂര്യതേജസ്

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.