സതാംപ്റ്റണ്: വിജയത്തിനായി പതിനെട്ട് അടുവുകളും പയറ്റാനൊരുങ്ങി പാക് പട. ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കുകയാണ്. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ അസര്‍ അലിയുടെ പാക് ടീമിന് വിജയം തന്നെ നേടണം. ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് മുന്നിട്ടു നില്‍ക്കുകയാണ്. മഴയില്‍ മുങ്ങിയ രണ്ടാം ടെസ്റ്റ് സമനിലയായി.
മൂന്നാം ടെസ്റ്റ് സമനിലയായാലും ഇംഗ്ലണ്ടിന് പരമ്പര ലഭിക്കും. എന്നാല്‍ ഈ വര്‍ഷത്തെ തങ്ങളുടെ അവസാന ടെസ്റ്റാകാന്‍ സാധ്യതയുള്ള ഈ ടെസ്റ്റില്‍ വിജയം നേടുമെന്ന് ഇംഗ്ലണ്ടിന്റെ ബാറ്റ്സ്മാന് ഒലി പോപ്പ് പറഞ്ഞു.
ഇംഗ്ലണ്ട് പരമ്പര വിജയത്തിനരികിലാണ്. എന്നാല്‍ 2010 അവസാനം മുതല്‍ രാജ്യത്ത ഒരു പരമ്പര പോലും തോല്‍ക്കാത്ത പാക്കിസ്ഥാന് ഈ റെക്കോഡ് നിലനിര്‍ത്താന്‍ നിര്‍ണായകമായ മൂന്നാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കണം.
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാണ് ഈ പരമ്പര. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് നിലയില്‍ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. ഇന്ത്യയും ഓസ്ട്രേലിയയുമാണ് യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍. 279 പോയിന്റുള്ള ഇംഗ്ലണ്ടിന് മൂന്നാം ടെസ്റ്റില്‍ പാക്കിസ്ഥാനെ കീഴടക്കിയാല്‍ ഓസ്ട്രേലിയയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്താം.
അതേസമയം പാക്കിസ്ഥാന് പോയിന്റ് നിലയില്‍ അഞ്ചാം സ്ഥാനത്താണ്. അവര്‍ക്ക് 153 പോയിന്റാണുള്ളത്. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാന് ന്യൂസിലന്‍ഡിനെ മറികടന്ന് നാലാം സ്ഥാനത്തെത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: