തിരുവനന്തപുരം: പാക്കിസ്ഥാനില്‍ മരിയ ഷഹ്ബാസ് എന്ന ക്രിസ്ത്യന്‍ ബാലികയ്ക്ക് നേരിടേണ്ടി വന്ന ദാരുണമായ അനുഭവം ഞെട്ടിക്കുന്നതാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. വെറും 14 വയസ്സുള്ള മരിയ എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതം മാറ്റം നടത്തി വിവാഹം ചെയ്തതും അതിനെ അനുകൂലിച്ചു കൊണ്ടുള്ള കോടതി വിധികള്‍ വന്നതും സര്‍വ്വ നീതിയും ലംഘിക്കുന്നതും മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്നതുമാണ്.
മാതൃരാജ്യത്തെ പിളര്‍ന്ന് ഇസ്ലാം മതാടിസ്ഥാനത്തില്‍ രൂപീകരിച്ച രാജ്യമാണ് പാക്കിസ്ഥാന്. അതുകൊണ്ട് പാക്കിസ്ഥാന്റെ ഭരണസംവിധാനങ്ങളുടെ രക്തത്തില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനങ്ങളെ സ്ഥാപിതവത്കരിച്ചു കണ്ടാല്‍ അതില്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് തന്നെയാണ് കരുതുന്നത്.
ഇന്ത്യയില്‍ മനുഷ്യത്വരഹിതമായ ഇത്തരം നീക്കങ്ങള്‍ ലൗ ജിഹാദ് എന്ന പേരിലും പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലും ഇത്തരം കാര്യങ്ങള്‍ നിത്യസംഭവമായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. കേരളത്തില്‍ ബിജെപിയുടെ സാന്നിധ്യമുണ്ട് എന്നതിനര്‍ത്ഥം ഇത്തരം നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍ തടയുക തന്നെ ചെയ്യും എന്നാണെന്ന് ശോഭ പറഞ്ഞു.
കേരളത്തില്‍ ഇത്തരക്കാര്‍ക്ക് ലഭിക്കുന്ന ഭരണകൂട പിന്തുണ ആശങ്കാജനകവും ഒന്നിച്ച് എതിര്‍ക്കേണ്ടതുമാണ്. ആ പോരാട്ടത്തില്‍ ഭാരതീയ ജനത പാര്‍ട്ടി എന്നുമുണ്ടാകും എന്നത് പ്രത്യയശാസ്ത്രപരമായ ഞങ്ങളുടെ ഉറപ്പാണെന്ന് ശോഭാ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: