Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഒരു മാസത്തിനിടെ മൂന്നാമത്തെ വന്‍ ചാരായ വേട്ട; മാങ്കുളത്ത് നിന്ന് 60 ലിറ്റര്‍ പിടികൂടി

ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനകളില്‍ അഞ്ച് മാസത്തിനിടെ പിടികൂടിയത് 373.8 ലിറ്റര്‍ ചാരായവും 28818 ലിറ്റര്‍ വാഷുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2020, 02:00 pm IST
in Idukki

അടിമാലി: ഒരു മാസത്തിനിടെ ജില്ലയില്‍ മൂന്നാമത്തെ വന്‍ ചാരായ വേട്ട, 60 ലിറ്റര്‍ ചാരായം പിടികൂടി.ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് നാര്‍കോട്ടിക് എന്‍ഫോഴ്‌സ്മെന്റ് സ്‌ക്വാഡ് മാങ്കുളം താളുങ്കണ്ടത്ത് നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. കാവുങ്കല്‍ സിനോ എന്നയാളുടെ  പുരയിടത്തില്‍ നിന്നാണ് ചാരായം കണ്ടെത്തിയത്.  

ഇയാള്‍ ചാരായം നിര്‍മ്മിച്ച് സൂക്ഷിച്ചിട്ടുണ്ടെന്ന് എക്സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. ലിറ്ററിന് ആയിരം രൂപയ്‌ക്കാണ് ചാരായ വില്‍പ്പന നടത്തിയിരുന്നത്. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രസാദിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഓഫീസര്‍മാരായ റ്റി.വി. സതീഷ്, കെ.എച്ച്. രാജീവ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സാന്റി തോമസ്, മീരാന്‍ കെ.എസ്, ശരത് എസ്.പി. എന്നിവരും പങ്കെടുത്തു.  

16ന് രാത്രിയില്‍ പെരിങ്ങാശ്ശേരി വെണ്ണിയാനിയില്‍ നിന്ന് 70 ലിറ്റര്‍ ചാരായം പിടികൂടിയിരുന്നു. മൂലമറ്റം എക്സൈസ് സംഘമാണ് കേസ് പിടികൂടിയത്. വീട്ടുടമസ്ഥനായ കാളകുടുങ്കല്‍ സത്യരാജ് എന്നയാളുടെ പേരില്‍ കേസെടുത്തെങ്കിലും ഇയാളെ പിടികൂടാനായിട്ടില്ല. സംസ്ഥാനത്ത് തന്നെ അടുത്ത കാലത്ത് പിടികൂടിയ ഏറ്റവും വലിയ കേസുകളിലൊന്നാണിത്.  

ജൂലൈ 17ന് കഞ്ഞിക്കുഴി മൈലപ്പുഴയില്‍ നിന്ന് 52 ലിറ്റര്‍ ചാരായവും 100 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. മൈലപ്പുഴ മക്കാനാല്‍ വിശാഖിനെ ആണ് ഇടുക്കി എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് അന്ന് അറസ്റ്റ് ചെയ്തത്.  

കൊറോണ വൈറസ് വ്യാപനം മൂലം മദ്യഷോപ്പുകള്‍ അടച്ചതോടെ ജില്ലയില്‍ വ്യാപകമായി ചാരായ വാറ്റ് തുടങ്ങിയിരുന്നു. എന്നാല്‍ വളരെ ചെറിയ തോതിലാണ് കേസുകള്‍ കിട്ടിയത്. വലിയ തോതില്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയിരുന്നു. പിന്നീടാണ് വലിയ തോതില്‍ പലയിടത്തും ചാരായ വാറ്റ് നടക്കുന്നതായി കണ്ടെത്തിയത്.

അഞ്ച് മാസത്തിനിടെ 373.8 ലിറ്റര്‍

ജില്ലയില്‍ എക്സൈസ് നടത്തിയ പരിശോധനകളില്‍ അഞ്ച് മാസത്തിനിടെ പിടികൂടിയത് 373.8 ലിറ്റര്‍ ചാരായവും 28818 ലിറ്റര്‍ വാഷുമാണ്. മാര്‍ച്ചില്‍ 24ന് ലോക്ക് ഡൗണ്‍ ആരംഭിച്ചത്. അന്ന് മുതല്‍ ഈ മാസം 17 വരെയുള്ള കണക്കാണിത്. പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കുന്നതിനായി കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍: 04862 222493.  

ജില്ലയില്‍ ചാരായ വാറ്റ് സജീവം

ജില്ലയില്‍ സജീവമായി ചാരായ വാറ്റും വില്‍പ്പനയും നടക്കുന്നതായാണ് ലഭിക്കുന്ന വിവരമെന്നും ഓണത്തോട് അനുബന്ധിച്ച് പ്രത്യേക പരിശോധന നടത്തി വരികയാണെന്ന് ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ജി. പ്രദീപ് ജന്മഭൂമിയോട് പറഞ്ഞു. ചില പ്രത്യേക തരത്തില്‍ തയ്യാറാക്കുന്ന വാറ്റ് ചാരായത്തിന് വന്‍തോതില്‍ ആവശ്യക്കാര്‍ ഉള്ളതായാണ് കണ്ടെത്താനായത്. രുചി ഇഷ്ടപ്പെട്ട് പോയാല്‍ വന്‍ വിലകൊടുത്തും ഇത് വാങ്ങാന്‍ ആളുണ്ട്. ആളൊഴിഞ്ഞ വീടുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ചാരായ വാറ്റ് നടക്കുന്നത്. ആളുകള്‍ താമസമുള്ള വീടുകള്‍ കേന്ദ്രീകരിച്ചും വലിയ സംവിധാനങ്ങള്‍ ഒരുക്കി ചാരായ വാറ്റ് നടക്കുന്നുണ്ട്. അടുത്തിടെ നടത്തിയ പരിശോധനകളില്‍ വന്‍ തോതില്‍ കോടയും കണ്ടെത്തിയിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.  

Tags: arrestliquorArrackMankulam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

പുതിയ വാര്‍ത്തകള്‍

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.