Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെട്ടിമുടി ദുരന്തം; കരളലയിച്ച് ലക്ഷണയും അഞ്ജു ‘അമ്മ’യും

യഥാര്‍ഥത്തില്‍ അഞ്ജുമോളും ലക്ഷണയും അമ്മയും മകളുമല്ല. അഞ്ജുമോളും ഏഴുവയസുകാരി ലക്ഷണ ശ്രീയുമായിരുന്നു അത്. പിന്നീട് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കരളലിയിക്കുന്ന തീവ്ര സ്‌നേഹ ബന്ധത്തിന്റെ കഥ വെളിച്ചത്ത് വരുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Aug 20, 2020, 01:59 pm IST
in Kerala
1. പെട്ടിമുടിയില്‍ കഴിഞ്ഞയാഴ്ച തെരച്ചിലില്‍ കണ്ടെത്തിയ അഞ്ജുവിന്റെയും ലക്ഷണയുടെയും മൃതദേഹങ്ങള്‍, 2. ലക്ഷണശ്രീ 3. അഞ്ജു,

1. പെട്ടിമുടിയില്‍ കഴിഞ്ഞയാഴ്ച തെരച്ചിലില്‍ കണ്ടെത്തിയ അഞ്ജുവിന്റെയും ലക്ഷണയുടെയും മൃതദേഹങ്ങള്‍, 2. ലക്ഷണശ്രീ 3. അഞ്ജു,

മൂന്നാര്‍: ദുരന്തഭൂമിയില്‍ നടത്തിയ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്ന് ഉറങ്ങിക്കിടക്കുന്ന അമ്മയും മകളും എന്നു തോന്നിപ്പിക്കുന്ന രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. അഞ്ജുമോളും ഏഴുവയസുകാരി ലക്ഷണ ശ്രീയുമായിരുന്നു അത്. പിന്നീട് ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് കരളലിയിക്കുന്ന തീവ്ര സ്‌നേഹ ബന്ധത്തിന്റെ കഥ വെളിച്ചത്ത് വരുന്നത്.

യഥാര്‍ഥത്തില്‍ അഞ്ജുമോളും ലക്ഷണയും അമ്മയും മകളുമല്ല. എന്നാല്‍ അഞ്ജുമോള്‍ക്ക് ഏഴുവയസുകാരി ലക്ഷണശ്രീ എല്ലാമായിരുന്നു. ലക്ഷണയ്‌ക്കാകട്ടെ അഞ്ജു സഹോദരിയും അതിലും ഉപരി അമ്മയുമായിരുന്നു. ദുരന്തത്തില്‍ ആ മണ്ണില്‍ ഒരുപാട് സ്‌നേഹബന്ധങ്ങള്‍ അലിഞ്ഞുചേര്‍ന്നു. എന്നാല്‍ ഈ സ്‌നേഹത്തോളം ഒന്നും വരില്ലായിരിക്കാം….  

ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട അഞ്ജുമോള്‍ അവളുടെ അമ്മൂമ്മ ചന്ദ്രയുടെ കൂടെ പെട്ടിമുടിയിലെ പത്തുമുറി ലയത്തിലെ ഏഴാം നമ്പര്‍ വീട്ടിലാണ് താമസിച്ചിരുന്നത്. ലക്ഷണ തൊട്ടടുത്ത ആറുമുറി ലയത്തിലെ നാലാം നമ്പര്‍ വീട്ടിലെ രാജയുടെയും ശോഭനയുടെയും ഏകമകളായിരുന്നു. രാജയും ശോഭനയും ദുരന്തത്തില്‍ മരിച്ചു.  

ലക്ഷണയ്‌ക്ക് ഓര്‍മവച്ചനാള്‍ മുതല്‍ അഞ്ജുവിന്റെ സ്നേഹവും ലാളനകളും ലഭിച്ചിരുന്നു. അഞ്ജുമോള്‍ക്കൊപ്പമാണ് ലക്ഷണ പല ദിനങ്ങളിലും ഉറങ്ങിയിരുന്നത്. അത്തരത്തില്‍ ഒന്നിച്ചുറങ്ങിയ ആ ദിനംതന്നെയാണ് ഇരുവരും ഒരുമിച്ച് ദുരന്തത്തില്‍ അകപ്പെട്ടതും. മരണത്തിലും കൈവിടാതെ അഞ്ജുമോള്‍ സ്വന്തം മാറില്‍ ആ എഴുവയസുകാരിയെ ചേര്‍ത്ത് പിടിച്ചിരുന്നു.  

പാലക്കാട് ചിറ്റൂര്‍ കോളേജില്‍ നിന്ന് ബിഎ തമിഴ് പഠിച്ചിറങ്ങിയ അഞ്ജുവിന് ടീച്ചറാകാനായിരുന്നു ആഗ്രഹം. അവളുടെ ആഗ്രഹംപോലെ അടിമാലി എസ്എന്‍ഡിപി ബിഎഡ് കോളേജില്‍ അഡ്മിഷന്‍ എടുത്ത് കാത്തിരിക്കുമ്പോഴാണ് ദുരന്തം. രണ്ടുമാസം കഴിഞ്ഞാല്‍ വിവാഹം നടത്താനും നിശ്ചയിച്ചിരുന്നതാണ്.  

ലക്ഷണ രാജമലയിലെ തമിഴ് മീഡിയത്തില്‍ ഒന്നാം ക്ലാസിലാണ് പഠിച്ചിരുന്നത്. അവളുടെ പഠനത്തിലും അഞ്ജു ഒരു അധ്യാപികയുടെ റോള്‍ നന്നായി ചെയ്ത് വന്നിരുന്നു. ലക്ഷണയുടെ അച്ഛന്‍ രാജയ്‌ക്കും അമ്മ ശോഭനയ്‌ക്കും അഞ്ജുവും മകളായിരുന്നു. കൂടെപ്പിറപ്പുകളെപ്പോലെ കഴിഞ്ഞിരുന്ന അവരാരും ഇനി പെട്ടിമുടയില്‍ അവശേഷിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വളരെ യാദ്യച്ഛികമായിട്ടാണ് വൈകിയാണെങ്കിലും ഇൗ വിവരങ്ങള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ വകുപ്പിന് കിട്ടുന്നത്. അതും ദുരന്തങ്ങള്‍ പിന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞ്.  

Tags: idukkiTragedyപെട്ടിമുടി ദുരന്തം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

India

കമിതാക്കള്‍ കാറില്‍ വെടിയുതിര്‍ത്ത് മരിച്ച നിലയില്‍, ദുരന്തം പ്രണയദിനത്തില്‍

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.