മലപ്പുറം: സ്വകാര്യ റബ്ബര്‍ എസ്റ്റേറ്റില്‍ മൂന്ന് കടുവകളെ കൊന്ന് കുഴിച്ചിമൂടിയെന്ന ആരോപണവുമായി എസ്റ്റേറ്റ് ജീവനക്കാരന് രംഗത്ത്. രണ്ടര വര്‍ഷം എസ്റ്റേറ്റ് മാനേജ്മെന്റിന്റെ ഒത്താശയോടെയാണ് നായാട്ടുകാര്‍ കടുവകളെ കൊന്നതെന്ന് ജീവനക്കാരനായ സഫീര്‍ പറയുന്നു. നാല് കടുവകളെ വെടിവച്ചെങ്കിലും മൂന്നെണ്ണം ചത്തു. സമീപത്തെ രണ്ടുപേരുടെ സഹായത്തോടെ മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് മൂന്ന് കടുവകളേയും എസ്റ്റേറ്റില്‍ തന്നെ കുഴിച്ചിട്ടു. ഭക്ഷണത്തിന് വേണ്ടി എസ്റ്റേറ്റില്‍ നായാട്ടുകാര്‍ സ്ഥിരമായി മൃഗവേട്ട നടത്താറുണ്ട്. ഇതിനിടയിലാണ് കടുവകള്‍ ആക്രമിക്കുമെന്ന് ഭയന്ന് വെടിവച്ച് കൊന്നതെന്നും സഫീര്‍ ആരോപിച്ചു
എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയിരുന്നെന്നും തെളിവ് കിട്ടിയില്ലെന്നുമാണ് വനംവകുപ്പിന്റെ അധികൃതര്‍ പറയുന്നത്. തങ്ങളുടെ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് എസ്റ്റേറ്റ് മാനേജ്മെന്റും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: