ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 139 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നൂറ്റി ഇരുപത്തിരണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേര്‍ വിദേശത്തുനിന്നും 13 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ആകെ 1404 പേര് ആശുപത്രികളില്‍ ചികിത്സയിലുണ്ട്. 2008പേര് രോഗവിമുക്തരായി.
അഞ്ച് ആര്യാട് സ്വദേശികള്‍, ആറ് തുമ്പോളി സ്വദേശികള്‍, രണ്ട് പെരുമ്പളം സ്വദേശികള്‍, അഞ്ച് അരൂര്‍ സ്വദേശികള്‍, 37 കടക്കരപ്പള്ളി സ്വദേശികള്‍, രണ്ട് ചേര്‍ത്തല സ്വദേശികള്‍, കരിയിലകുളങ്ങര സ്വദേശിനി, ആലപ്പുഴ സ്വദേശി, 13 ചേര്‍ത്തല തെക്ക് സ്വദേശികള്‍, രണ്ട് തുറവൂര്‍ സ്വദേശികള്‍, കീരിക്കാട് സ്വദേശിനി. ചേരാവള്ളി സ്വദേശി, അഞ്ച് പട്ടണക്കാട് സ്വദേശികള്‍, 25 പുന്നപ്ര സ്വദേശികള്‍, കറ്റാനം സ്വദേശി, കുമാരപുരം സ്വദേശിനി, നാല് പുറക്കാട് സ്വദേശികള്‍, മൂന്ന് കരൂര്‍ സ്വദേശികള്‍, കണ്ടല്ലൂര്‍ സ്വദേശി. കുറത്തികാട് സ്വദേശി. മൂന്ന് ഹരിപ്പാട് സ്വദേശികള്‍, കരുവാറ്റ സ്വദേശി, പത്തനംതിട്ട സ്വദേശി എന്നിവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 74 വയസ്സുള്ള മാന്നാര്‍ സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
അബുദാബിയില്‍ നിന്നെത്തിയ ബുധനൂര്‍ സ്വദേശി, ദുബായില്‍ നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി, ദുബായില്‍ നിന്നെത്തിയ പുന്നപ്ര സ്വദേശി, ദല്‍ഹിയില്‍ നിന്നെത്തിയ28 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി,ആസാമില്‍ നിന്നെത്തിയ മുതുകുളം സ്വദേശി, മുംബൈയില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശി, ദാമന്‍& ദിയു നിന്നെത്തിയ ചെങ്ങന്നൂര്‍ സ്വദേശി,തമിഴ്നാട്ടില്‍ നിന്നെത്തിയ ബുധനൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി, കൊല്‍ക്കത്തയില്‍ നിന്നെത്തിയ 26 വയസ്സുള്ള അങ്ങാടിക്കല്‍ സ്വദേശി, മുംബൈയില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശിനി, തമിഴ്നാട്ടില്‍ നിന്നെത്തിയ ചെറിയനാട് സ്വദേശി, കന്യാകുമാരിയില്‍ നിന്ന് എത്തിയ തൈക്കാട്ടുശ്ശേരി സ്വദേശി,ബാംഗ്ലൂരില്‍ നിന്നെത്തിയ കരിയിലകുളങ്ങര സ്വദേശി, ഗുജറാത്തില്‍ നിന്നെത്തിയ ചേരാവള്ളി സ്വദേശി, ഗുജറാത്തില്‍ നിന്നെത്തിയ രണ്ട് വള്ളികുന്നം സ്വദേശിനികള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയില്‍ ഇന്നലെ 110 പേരുടെ പരിശോധന ഫലം നെഗറ്റീവായി. രോഗവിമുക്തരായവരില്‍ 91 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ആയിരുന്നു രോഗബാധ. 13 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ആറുപേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നവരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: