Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്രിക്കറ്റ് ലോകം മറക്കില്ല ഈ ധോണി ‘സ്‌റ്റൈല്‍’

കടന്നു പോയാലും ചില കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കും. ആ പ്രകാശ വഴിയിലൂടെയാണ്, ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണി എന്ന ക്രിക്കറ്റ് കളിക്കാരന്‍ രാജ്യാന്തര കളിക്കളം വിട്ടൊഴിഞ്ഞ് നടന്നു പോയത്.

Janmabhumi Editorial Desk by Janmabhumi Editorial Desk
Aug 18, 2020, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കളിയേതായാലും കളിക്കാര്‍ക്ക് നാം കല്പിച്ചു നല്‍കിയ വിശേഷണമാണ് താരങ്ങള്‍ എന്നത്. ആ വിശേഷണം ചില കളിക്കാര്‍ക്ക് ഒരു പ്രത്യേക പരിവേഷം നല്‍കും. നക്ഷത്രങ്ങള്‍ പ്രകാശം പരത്തുന്നവയാണല്ലോ. കളികളിലെ ചില താരങ്ങളും അതുപോലെ സ്വന്തം മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും പ്രകാശിക്കും. വിജയങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും അപ്പുറമുള്ള തലത്തിലേയ്‌ക്ക് അവര്‍ കളിയെ കൊണ്ടുപോകും.  മറ്റുള്ളവര്‍ക്ക് വഴികാണിക്കുകയും പ്രചോദനം ആവുകയും ചെയ്യും. കളത്തിലും പുറത്തും മാന്യതയുടെ അതിരു കാക്കും.  

കടന്നു പോയാലും ചില കാല്‍പ്പാടുകള്‍ അവശേഷിപ്പിക്കും. ആ പ്രകാശ വഴിയിലൂടെയാണ്, ഇന്ത്യയുടെ മഹേന്ദ്ര സിംഗ് ധോണി എന്ന ക്രിക്കറ്റ് കളിക്കാരന്‍  രാജ്യാന്തര കളിക്കളം വിട്ടൊഴിഞ്ഞ് നടന്നു പോയത്.  

കളിക്കാരുടെ ഒരു സംഘത്തെ ഇന്ത്യയുടെ ടീം ആയി രൂപപ്പെടുത്തിയത് എം.എ.കെ. പട്ടോഡി ആണെന്ന് പറയാറുണ്ട്.  ആ ടീമിനെ ഒരു വിജയിക്കുന്ന സംഘം അഥവാ ‘വിന്നിങ് കോമ്പിനേഷന്‍ ‘ ആക്കിയത് അജിത് വഡേക്കര്‍  എന്ന നായകനാണ്. ഏകദിന ക്രിക്കറ്റില്‍ താഴെക്കിടയില്‍ നിന്ന് ഇന്ത്യയെ നേരെ ഒന്നാം നിരയിലേയ്‌ക്ക് എത്തിച്ചത് കപില്‍ ദേവാണ്. ഏതു കൊലക്കൊമ്പനെയും നേരിടാനുള്ള ധൈര്യം ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഗവാസ്‌കര്‍ നേടിത്തന്നു. സൗമ്യത കൈവിടാതെ ആരെയും ആക്രമിച്ചു കീഴടക്കാമെന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ കാണിച്ചുതന്നു. ഇവരൊക്കെ കളിക്ക് പുതിയ മാനം നല്‍കിയവരാണ്. അതേ വഴിയിലാണ് ധോണി എന്ന  വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍-നായകന്‍ സഞ്ചരിച്ചത്. വിജയങ്ങളുടെയും റണ്‍സിന്റെയും ക്യാച്ചുകളുടെയും കണക്കുകള്‍ക്കൊണ്ട്, ധോണി എന്ന ക്രിക്കറ്ററെ നിര്‍വചിക്കാന്‍ കഴിയാത്തത് അതുകൊണ്ടാണ്.  

ആവേശവും ആക്രമണ ത്വരയും വേണ്ടത് കളിമികവിലാണെന്നും പെരുമാറ്റത്തിലല്ലെന്നും ധോണി ആവര്‍ത്തിച്ചു തെളിയിച്ചു. ജയാപരാജയങ്ങളുടെ നൂല്‍പ്പാലത്തിലും പതറാത്ത സമനില  ധോണി സ്വന്തം അനുഭവംകൊണ്ട് എഴുതിക്കാണിച്ചു. 2011  ലോകകപ്പിന്റെ ഫൈനലില്‍,  ഏതാനും പന്തുകള്‍ ബാക്കിയുണ്ടെന്ന് അറിഞ്ഞിട്ടും ഒരു ‘കൂള്‍ ‘ സിക്‌സിലൂടെ കളി ജയിപ്പിച്ച ആ മനോനിലയുണ്ടല്ലോ,  അതിലുണ്ട് ധോണി എന്ന നായകന്റെ യഥാര്‍ഥ ജീവിത ചിത്രം. പുറമെ അലതല്ലുമ്പോഴും  കടലിന്റെ അടിത്തട്ട് ശാന്തമാണല്ലോ.  ആ ധോണി ശൈലിക്ക് ക്രിക്കറ്റ് ലോകം ‘കൂള്‍ ‘ എന്ന വിശേഷണം ചാര്‍ത്തി.  അങ്ങനെ ധോണി ‘ക്യാപ്റ്റന്‍ കൂള്‍ ‘ ആയി.  

കൈവിട്ട വിജയം തിരിച്ചുപിടിക്കാന്‍ അനായാസമായി ബാറ്റ് വീശിയപ്പോള്‍ ‘കൂള്‍ ഫിനിഷര്‍’ ആയി. മത്സരത്തെ മാത്രമല്ല എതിരാളിയായ  ബൗളറെയും എങ്ങനെ കൂളായി ‘ഫിനിഷ് ‘ ചെയ്യാമെന്ന് ധോണി പഠിപ്പിച്ചു. വിടവാങ്ങല്‍ പ്രഖ്യാപനത്തിലും ആ ശൈലി നിലനിര്‍ത്തുകയും ചെയ്തു.  

ആരും കൊതിച്ചുപോകുന്ന ഈ കളി ശൈലിയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് ധോണിയുടെ സംഭാവന. അത് ഒരു പടി മേലെ നില്‍ക്കും. റണ്‍സും ക്യാച്ചും സ്റ്റമ്പിങ്ങും ജയങ്ങളുമായി ക്രിക്കറ്റിന്റെ മൂന്ന് വ്യത്യസ്ത ഫോമാറ്റിലും വാരിക്കൂട്ടിയ നേട്ടങ്ങള്‍ വേറെയും. അത്തരക്കാരെ കളിയും കാലവും, ചില  തലപ്പാവുകളും തൊങ്ങലുകളും  അണിയിക്കും. നായകനെന്ന നിലയില്‍ നേടിയ മൂന്നു ലോകവിജയങ്ങളുടെ പൊന്‍തൂവലുകള്‍ ഈ കളിക്കാരന് വേണ്ടി കാലം അങ്ങനെ കാത്തു വച്ചതായിരിക്കാം. ട്വന്റി20,  ഏകദിന ലോകകപ്പുകളും ചാമ്പ്യന്‍സ് ട്രോഫി കിരീടവും ആ ശിരസ്സിന് നന്നായി യോജിക്കും. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യ നേട്ടത്തിന്റെ റേക്കൊര്‍ഡായി അത് ഏക്കാലവും നില നില്‍ക്കുന്നതിനാല്‍ ധോണിയുടെ പേരും ഓര്‍മയും അതുപോലെ നിലനില്‍ക്കും. ആദ്യം ഒന്നേയുള്ളല്ലോ.  

ഈ നായകനു കീഴില്‍ കളിച്ചു ശോഭിച്ച സുരേഷ് റെയ്ന എന്ന ബാറ്റ്‌സ്മാനും അന്താരാഷ്‌ട്ര മത്സരങ്ങളോട് വിട പറയാന്‍ അതേ ദിവസം തെരഞ്ഞെടുത്തത്  ഉചിതമായി. ക്രിക്കറ്റിന്റെ മൂന്നു ഫോമാറ്റിലും സെഞ്ചുറി നേടിയ റെയ്‌നയും നായകന്റെ പാതയാണ് പിന്‍ തുടര്‍ന്നത്. രണ്ടു പോരാളികള്‍ക്കും ക്രിക്കറ്റ് ഇന്ത്യയുടെ നമോവാകം. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണറായിരുന്ന ചേതന്‍ ചൗഹാന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.. !

Tags: ധോണി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies