കല്‍പ്പറ്റ: പാതയോരത്തെ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ നടപടിയില്ല. ഭീതിയുടെ നിഴലില്‍ എടവക പായോട് സംസ്ഥാന പാതയ്‌ക്കരികിലെ കുടുംബങ്ങള്‍. ജില്ലാ കളക്ടര്‍ക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും കുടുംബങ്ങള്‍.
ദേശീയ സംസ്ഥാന പാതയ്‌ക്കരികിലെ അപകട ഭീഷണി ഉയര്‍ത്തിയ മരങ്ങള്‍ പല സ്ഥലങ്ങളിലും മുറിച്ച് മാറ്റുമ്പോഴും എടവക പായോട് നിരവധി കുടുംബങ്ങളാണ് ഈ കോരി ചൊരിയുന്ന മഴയത്തും ഭീതിയോടെ വീടുകളില്‍ കഴിയുന്നത്. ഇവിടുത്തെ റോഡരികില്‍ ഉണങ്ങിയതും ദ്രവിച്ചതുമായ വന്‍ മരങ്ങളാണ് നിരവധി വീടുകള്‍ക്ക് ഭീഷണിയായി നില്‍കുന്നത്.
ചിലതാകട്ടെ ഒടിഞ്ഞു തൂങ്ങിയ നിലയിലുമാണ്. മരങ്ങള്‍ ഉണങ്ങി നില്‍ക്കുന്നതിനാല്‍ സമീപത്തെ വീടുകളില്‍ ജീവന്‍ പണയം വെച്ചാണ് ഇവിടത്തുകാര്‍ കഴിയുന്നത്. പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും വീട്ടുകാര്‍ പറയുന്നു. ഇത്തരം അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മാനന്തവാടിയിലെ പല ഭാഗങ്ങളിലും ഉണ്ട്. അപകടം സംഭവിച്ചതിന് ശേഷം മുറിച്ചു മാറ്റാതെ അപകടത്തിന് മുന്‍പ് ഇത്തരം മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യവും ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: