ഇടുക്കി: സ്വതന്ത്ര ദിന സന്ദേശത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രസംഗം നടത്തിയ റേഞ്ച് ഓഫീസര്‍ വിവാദത്തില്‍. പെരിയാര്‍ കടുവാ സങ്കേതത്തിലെ ഈസ്റ്റ് ഡിവിഷനില്‍പ്പെട്ട വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയന് ആണ് കൃത്യമായ രാഷ്ട്രീയ ചുവയുള്ള പ്രസംഗം നടത്തിയത്.
കൊടിയേറ്റുമ്പോഴും പ്രസംഗിക്കുമ്പോഴും ഇയാള്‍ കൊറോണ മാനദണ്ഡവും പാലിച്ചിട്ടില്ല. പ്രസംഗം സര്‍വ്വീസ് ചട്ട ലംഘനം, നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഇന്ത്യയുടെ സ്വതന്ത്രവും ജനാധിപത്യവും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. ഒപ്പമുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോയുടെ ഏതാനം ക്ലിപ്പുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. ഓഫീസിന് മുന്നില്‍ പതാക ഉയര്‍ത്തിയ ശേഷം സഹ പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തിയാണ് ഉദ്യോഗസ്ഥന് വിവാദ പ്രസംഗം നടത്തിയത്.
പ്രസംഗത്തിലുടനീളം പേരെടുത്ത് പറയാതെ കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും റേഞ്ച് ഓഫീസര്‍ വിമര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെ സ്വതന്ത്രം ഇന്ന് വളരെ വെല്ലുവിളിയിലാണ്. രാജ്യത്ത് ഭീകര പ്രവര്‍ത്തനങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ കുറവാണ്. രാജ്യം തന്നെ അപകടത്തിലാണ്. ഇത് നിങ്ങള്‍ക്ക് നവ മാധ്യമങ്ങളിലൂടെ അടക്കം അറിയാവുന്നതാണെന്നും റേഞ്ച് ഓഫീസര്‍ പറയുന്നു.
കൊടിയേറ്റുമ്പോള്‍ പോലും മുഖാവരണം ധരിക്കാന്‍ ഈ ഉദ്യോഗസ്ഥന് തയ്യാറായിട്ടില്ല. മുമ്പ് ഗുരുതമായ കുറ്റം കണ്ടെത്തിയതോടെ അച്ചടക്ക നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ ചെയ്തിട്ടുള്ളയാളാണ് ഇദ്ദേഹം. അതേ സമയം വിഷയവുമായി ബന്ധപ്പെട്ട് വനം വകുപ്പ് മന്ത്രി, തിരുവനന്തപുരത്തെ വനംവകുപ്പിന്റെ ചീഫ് ഹെഡ്, കോട്ടയത്തെ ഫീല്‍ഡ് ഡയറക്ടര്‍ എന്നിവരുടെ പ്രതികരണം തേടിയെങ്കിലും ഫോണ്‍ എടുക്കാന്‍ തയ്യാറിയില്ല. അതേ സമയം ഉദ്യോഗസ്ഥനെതിരായ വകുപ്പ് തല അന്വേഷണം റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ തന്നെ പൂഴ്ത്തിയിരിക്കുകയാണ്.
ഉദ്യോഗസ്ഥനെതിരെ നടപടി വേണം
സ്വാതന്ത്രദിന സന്ദേശത്തില്‍ രാജ്യത്തെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി ആവശ്യപ്പെട്ടു. സംഭവത്തില്‍ പാര്‍ട്ടി ഉടന്‍ മേലുദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും. പ്രസംഗത്തിന്റെ പേരില്‍ പാര്‍ട്ടി ക്ലാസുകളില്‍ കാണുന്നത് പോലുള്ള അധിക പ്രസംഗമാണ് പ്രധാനപ്പെട്ട ചുമതലയില്‍ ഇരിക്കുന്ന ഈ ഉദ്യോഗസ്ഥന് നടത്തിയിരിക്കുന്നത്. ഇത് കൃത്യമായും സിപിഎമ്മിനെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: