ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ലിബറല്‍ ചിന്താഗതിക്കും ജനാധിപത്യ ആശയങ്ങള്‍ക്കും അടല്‍ ജി എല്ലായ്പ്പോഴും പ്രതിജ്ഞാബദ്ധനായിരുന്നു. നര്‍മ്മവും വാചാലവും ഫലപ്രദവുമായ അദേഹത്തിന്റെ പ്രവര്‍ത്തന രീതി പൊതുജനങ്ങള്‍ക്ക് പാഠവും പ്രചോദനവുമാണെ രാഷ്ട്രപതി ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ വികസനത്തിനായുളള അദ്ദേഹത്തിന്റെ വിശിഷ്ട സേവനങ്ങള്‍ ഭാരതം എന്നും ഓര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി എ.ബി വായ്പേയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്. പുണ്യ തിഥിയില്‍ പ്രിയപ്പെട്ട അടല്‍ ജിയ്ക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിക്കുന്നു. രാജ്യത്തിന്റെ വികസനത്തിനായുള്ള താങ്ങളുടെ വിശിഷ്ട സേവനം ഭാരതം എന്നും ഓര്‍ക്കും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. എ.ബി വാജ്പേയുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോയും കുറിപ്പിനൊപ്പം അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, എന്നിവരും വാജ്പേയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ സംസ്കാരത്തിന്റെയും ദേശീയതുടെയും ഉറച്ച ശബ്ദമായിരുന്നു എ.ബി വാജ്പേയ് എന്ന് അമിത് ഷാ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ രാജ്യസേവനത്തിലേക്ക് നയിക്കുകയും, ബിജെപിയുടെ സ്ഥാപനത്തിലും വളര്‍ച്ചയിലും നിര്‍ണ്ണായക പങ്ക് വഹിച്ച അത്മാര്‍ത്ഥതയുള്ള രാഷ്ട്രീയ നേതാവും നേതൃപാടവവുമുള്ള വ്യക്തിയുമാണ് അമിത് ഷാ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: