ബെംഗളൂരു : കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു പ്രവാചകനെതിരെ ഫേസ്്ബുക്കില്‍ പോസ്റ്റിട്ടെന്ന് ആരോപിച്ച ബെംഗളൂരുവില്‍ അരങ്ങേറിയ കലാപത്തിനിടെ അക്രമികള്‍ വീടുകള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്. എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആക്രമണങ്ങള്‍ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത് കൂടാതെ ആക്രമണം ആസൂത്രിതമാണെന്നും കണ്ടെത്തിയിരുന്നു. കലാപത്തില്‍ ഏകദേശം 50 ലക്ഷം രൂപയുടെ വസ്തുവകകള്‍ കലാപകാരികള്‍ നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എഫ്ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലക്ഷക്കണക്കിന് രൂപയുടെ വസ്തുവകകള്‍ നശിപ്പിച്ചതിന് പുറമേ കലാപകാരികള്‍ വീട് കൊള്ളയടിച്ചതായും എഫ്ഐആറില്‍ പറയുന്നുണ്ട്. ആക്രമണങ്ങള്‍ക്കിടെ വീട്ടില്‍ അതിക്രമിച്ച് കയറിയ കലാപകാരികള്‍ വീട്ടില്‍ സൂക്ഷിച്ച് 20 ലക്ഷം രൂപയുടെ ആഭരണങ്ങളും, വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും കൊള്ളയടിച്ചതായും ശ്രീനിവാസ മൂര്‍ത്തി വ്യക്തമാക്കി.
ശ്രീനിവാസ മൂര്‍ത്തി കുടുംബവുമൊത്ത് അമ്പലത്തിലേക്ക് പോകുന്നതിനിടെയാണ് അക്രമം ഉണ്ടാകുന്നത്. പ്രകോപിതരായ അക്രമികള്‍ വീടിന് പുറത്തെ വാഹനങ്ങള്‍ കത്തിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. ഇതിന് പുറമേ വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങളും കലാപകാരികള്‍ കൊള്ളയടിച്ചു. കലാപകാരികളുടെ ആക്രമണത്തില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്നതായും ശ്രീനിവാസ മൂര്‍ത്തി അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: