കണ്ണൂർ: ശ്രീകണ്ഠപുരം സാഹിത്യ തീരം ഇരുപത്തിയേഴാമത് സാഹിത്യ ചർച്ച ഓൺലൈനിലൂടെ നടന്നു. പ്രശസ്ത എഴുത്തുകാരൻ എം.വി. ഷാജിയുടെ ‘,കടവുൾ സഹായം പടക്ക കമ്പനി ‘എന്ന കഥാസമാഹാരമാണ് ഇന്നലെ നടന്ന പരിപാടിയിൽ ചർച്ച ചെയ്യപ്പെട്ടത്.
പ്രശസ്ത സാഹിത്യകാരൻ വി.എസ് . അനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മലയാള കഥയിലേയും, കാലികമായ കൊവിഡ് അവസ്ഥയേയും, സാഹിത്യ തീരം പുഴയോര ചർച്ചയുടെയും ഓർമ്മകൾ പങ്കുവെച്ചു. എൻ.കെ.ലതീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരളത്തിലും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, ലോകത്തിന്റെ പല കോണുകളിൽ നിന്നും ഉള്ള എഴുത്തുകാർ ചർച്ചയിൽ പങ്കാളികളായി.
മാധവൻ പുറച്ചേരി, സുസ്മിത ബാബു, മുയ്യം രാജൻ, പടവിൽ സമ്പത്ത്, ലിൻസി അനിൽ, ,ഹാഷിംസീരകത്ത് ,ലിജു പയ്യാവുർ ,പയ്യന്നൂർ വിനീത് കുമാർ,സിനിപ്രദീഷ്, സലാം കൊയ്യം, രഞ്ജിത് മാസ്റ്റർ , ഗംഗാധരൻ മാസ്റ്റർ .ടി , ടി .പി .വിനോദ് , പ്രേമരാജൻ ആർപ്പാത്ത് , ഗാരി പവി, രതീഷ് കുമാർ ചെമ്പിലേരി , ഗണേഷ് മോഹൻ, റാഷിദ് തസ്നി ,സി.പി .ചെങ്ങളായി , ഫഹദ് ബോട്ട് കടവ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
എം .വി. ഷാജി മറുപടി പ്രസംഗം നടത്തി. അടുത്ത ചർച്ച സെപ്റ്റംബർ 12ന് ശനിയാഴ്‌ച രാത്രി 7 ന് നടക്കും. കെ .ടി. ബാബുരാജിന്റെ സമകാലം എന്ന കൃതി ചർച്ച ചെയ്യും. നാരായണൻ അമ്പലത്തറ ഉദ്ഘാടനം ചെയ്യും. സാഹിത്യ തീരം മുഖ്യ സംഘാടകനും പ്രശസ്ത യുവ ചെറുകഥാ കത്തുമായ ബഷീർ പെരുവളത്തുപറമ്പ് സ്വാഗതം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: