ന്യൂദല്‍ഹി : സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും ഉന്നമനത്തിനുമായി ഒരു പിടി മുന്നില്‍. ഒരു കോടി രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാന്‍ നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
6000 ജന്‍ ഔഷധി സെന്ററുകളിലൂടെ അഞ്ച് കോടി സ്ത്രീകള്‍ക്കാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. കൂടാതെ പെണ്‍കുട്ടികളുടെ വിവാഹത്തിനായി പ്രത്യേക സമിതിയേയും രൂപീകരിക്കും. ഇതുവഴി ജനങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ പണം ഉപയോഗിക്കാനും സംവിധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
മോദിയുടെ ഈ പ്രഖ്യാപനം സമൂഹ മാധ്യമങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു. പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. നമ്മള് പ്രയത്നിക്കുന്നത് സ്ത്രീകള്‍ക്ക് ഉന്നമനത്തിന് വേണ്ടിയാണ്. കര, നാവിക വ്യോമ സേനകളില്‍ പ്രധാനമേഖലകളില്‍ സ്ത്രീകളെ നിയമിക്കാന്‍ തുടങ്ങി. സ്ത്രീകള്‍ ഇപ്പോള്‍ നേതാക്കളാണ്. രാജ്യത്ത് മുത്തലാഖിനും നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നും മോദി അറിയിച്ചു.
തുടര്‍ച്ചയായി ഇത് ഏഴാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തുന്നത്. സ്ത്രീകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്. വനിത മേജര്‍ ശ്വേതാ പാണ്ഡേയാണ് പ്രധാനമന്ത്രിയെ ഇത്തവണ പതാക ഉയര്‍ത്താനായി സഹായിച്ചത്. കഴിഞ്ഞവര്‍ഷത്തെ സ്വാതന്ത്ര്യദിനച്ചടങ്ങിലും മൂന്ന് വ്യോമസേനാ വനിതാ സൈനികരാണ് പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയെ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: