ന്യൂദല്‍ഹി: പ്രധാനമന്ത്രിക്കൊപ്പം ദേശീയ പതാക ഉയര്‍ത്താന്‍ സഹായിച്ച് സൈനത്തിന് തന്നെ അഭിമാനമായി വനിതാ മേജര്‍ ശ്വേതാ പാണ്ഡേ. ഇന്ത്യന്‍ സേനാ വിഭാഗത്തില്‍ വനിതകള്‍ക്കുള്ള പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഇത്തവണത്തെ സ്വാതന്ത്യ ദിനാഘോഷം.
സ്വാതന്ത്ര്യദിന ചടങ്ങില്‍ ദേശീയപതാക ഉയര്‍ത്തുന്നതിന് ആദ്യമായാണ് ശ്വേതാ പാണ്ഡെ നിയോഗിക്കപ്പെടുന്നത്. ഇക്കഴിഞ്ഞ മാസം റഷ്യയുടെ വിക്ടറി പരേഡില്‍ മോസ്കോയിലെ റെഡ് സ്ക്വയറില്‍ അടിവച്ചുനീങ്ങിയ സംഘത്തിലും ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയേന്തിയത് മേജര്‍ ശ്വേതാ പാണ്ഡേയായിരുന്നു.
2012ല്‍ ഇന്ത്യന്‍ കരസേനയുടെ ഭാഗമായ ശ്വേതാ പാണ്ഡേ തമിഴ്നാട്ടിലെ അക്കാദമിയില്‍ നിന്നാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇലട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദധാരിയായ ശ്വേതാ പാണ്ഡേ അക്കാദമിയില്‍ നിന്നും ഗര്‍വാള്‍ റൈഫിള്‍സ് മെഡലുമായിട്ടാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ വര്‍ഷത്തെ സ്വാതന്ത്ര്യദിനച്ചടങ്ങില്‍ മൂന്ന് വ്യോമസേനാ വനിതാ സൈനികരാണ് പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രിയെ സഹായിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: