ന്യൂദല്‍ഹി: എഴുപത്തിനാലാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. രാജ്ഘട്ടിലെത്തി മഹാത്മഗാന്ധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. ചടങ്ങിനായുള്ള വേദിയിലേക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അദേഹത്തെ സ്വീകരിച്ചു. കൊറോണയുടെ പശ്ചാത്തലത്തില്‍ പ്രോട്ടോക്കോളുകള്‍ പാലിച്ച് കര്‍ശന നിയന്ത്രണത്തിലാണ് ആഘോഷ ചടങ്ങ് നടക്കുന്നത്.
ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. എല്ലാവര്ക്കും പ്രധാനമന്ത്രി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി കൊറോണ വാക്സിന് എല്ലാവരിലും എത്തിക്കുമെന്ന് വ്യക്തമാക്കി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദേഹം ആദരം അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: