Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ആദ്യം കൗതുകം, പിന്നെ സൗഹൃദം

മുന്‍ സംഘപ്രചാരക് ഏരൂര്‍ വി.ആര്‍. ഉണ്ണികൃഷ്ണനെ അനുസ്മരിക്കുന്നു

ടി. സതീശന്‍byടി. സതീശന്‍
Aug 15, 2020, 05:46 am IST
inArticle

മുന്‍ സംഘപ്രചാരക് തൃപ്പൂണിത്തുറ ഏരൂര്‍ ഉണ്ണിച്ചേട്ടന്‍ (വി.ആര്‍. ഉണ്ണികൃഷ്ണന്‍) അന്തരിച്ച വിവരം ജ്യേഷ്ഠ സ്വയംസേവകനായ പുരുഷോത്തമന്‍ ചേട്ടനില്‍ നിന്നറിഞ്ഞപ്പോള്‍ നഷ്ടബോധം മാത്രമല്ല, പതിറ്റാണ്ടുകള്‍ പഴക്കമുള്ള അടിയന്തിരാവസ്ഥ കാലത്തെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളും മനസ്സിലെത്തി. ഉണ്ണിച്ചേട്ടനെ ആദ്യമായി കാണുന്നത് 1970 മെയ് മാസത്തില്‍ അന്നത്തെ പ്രാന്തകാര്യാലയത്തില്‍ വച്ചാണ്. എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിന് കിഴക്ക് വശം ചിറ്റൂര്‍ റോഡില്‍ ഇയ്യാട്ട്മുക്കിലെ പഴയ ഒരു വീടായിരുന്നു കാര്യാലയം. അന്നത്തെ കാര്യാലയ പ്രമുഖായിരുന്ന മോഹന്‍ജിയാണ് ഉണ്ണിച്ചേട്ടനെ പരിചയപ്പെടുത്തിയത്. എറണാകുളത്ത് സ്ഥിരതാമസമാക്കിയിട്ട് കേവലം ഒരുമാസം പോലും തികയാത്ത കൗമാരക്കാരന് ഏരൂര്‍ എവിടെയാണ് എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ, ഇരുപതു തികയാത്ത ഒരു കോളേജ് വിദ്യാര്‍ഥി പ്രചാരകനായി വരുന്നു എന്നു കേട്ടപ്പോള്‍ കൗതുകമായി.

ആ വര്‍ഷം നാല് പ്രചാരകന്മാരാണ് എറണാകുളത്തു നിന്നു വന്നത്. ആലുവായില്‍ നിന്നു  നാരായണന്‍ ചേട്ടനും (മുന്‍ വിഭാഗ് പ്രചാരക്, ഇപ്പോള്‍ തൃശ്ശൂര്‍ കാര്യാലയത്തില്‍) രാജപ്പന്‍ ചേട്ടനും (മുന്‍ മലപ്പുറം ജില്ല പ്രചാരക്. ഇപ്പോള്‍ ജീവിച്ചിരിപ്പില്ല), ഉണ്ണിച്ചേട്ടന്‍, എറണാകുളം കലൂരിലെ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ ജീവാത്മാവും പരമാത്മാവുമായ സി.എസ്. മുരളിച്ചേട്ടന്‍. ആ വര്‍ഷം ഏറ്റവും കൂടുതല്‍ പുതിയ പ്രചാരകന്മാര്‍ മുന്നോട്ട് വന്നത് എറണാകുളം ജില്ലയില്‍ നിന്നായിരുന്നു.   പിന്നീട് എറണാകുളത്ത് പ്രചാരകന്മാരുടെ ബൈഠക് നടക്കുമ്പോള്‍ ഞാന്‍ സ്ഥിരം സന്ദര്‍ശകനായിരുന്നു. എങ്കിലും ഉണ്ണിച്ചേട്ടനുമായി സൗഹൃദം ഒന്നും ഉണ്ടായില്ല. കാലം മുന്നോട്ടു നീങ്ങി. അടിയന്തിരാവസ്ഥ വന്നു. ആരൊക്കെ എവിടെയൊക്കെ പ്രവര്‍ത്തിക്കുന്നു എന്നു അടിയന്തിരാവസ്ഥയിലെ കടുത്ത അണ്ടര്‍ഗ്രൗണ്ട് നിയമങ്ങള്‍ മൂലം അറിഞ്ഞിരുന്നില്ല.  അടിയന്തിരാവസ്ഥ വിരുദ്ധ സത്യഗ്രഹവും അതിന്റെ ഭാഗമായ കടുത്ത പോലീസ് മര്‍ദ്ദനവും കഴിഞ്ഞിരിക്കുമ്പോള്‍ എനിക്കു കിട്ടിയ ‘റിവാര്‍ഡ്’ ആയിരുന്നു കണയന്നൂര്‍ താലൂക്കിലെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തന ചുമതല. അങ്ങനെ, 1976ല്‍ ഒരു ദിനം ഉണ്ണിചേട്ടന്‍ പ്രചാരക വൃത്തിയില്‍ നിന്നു പിരിഞ്ഞു വീട്ടിലെത്തി. അന്ന് മുതല്‍ ഞങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃദം ആരംഭിച്ചു. താലൂക്കിലെ അണ്ടര്‍ഗ്രൗണ്ട് പ്രവര്‍ത്തനത്തില്‍ അദ്ദേഹം എന്നോടൊപ്പം ചേര്‍ന്നു. വ്യക്തിപരമായ കാര്യങ്ങള്‍ എല്ലാം തുറന്നു പറയുന്ന വിധത്തില്‍ ഞങ്ങളുടെ സൗഹാര്‍ദ്ദം വളര്‍ന്നു.  

കൊല്ലം,ആലപ്പുഴ ജില്ലകളിലായിരുന്നു അദ്ദേഹത്തിന്റെ അഞ്ചര വര്‍ഷത്തെ പ്രചാരക വൃത്തി. ആലപ്പുഴ ജില്ലാ പ്രചാരക് വൈക്കം ഗോപന്‍ച്ചേട്ടനും( വൈക്കം ഗോപകുമാര്‍) ജില്ലയിലെ ഒരു താലൂക് പ്രചാരകനായിരുന്ന കോഴിക്കോട് ശിവദാസന്‍ ചേട്ടനും അറസ്റ്റ് ചെയ്യപ്പെടുകയും ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു മരണസമാനരായി മാറുകയും ചെയ്ത  കാലത്ത്, അദ്ദേഹം അതേ ജില്ലയില്‍ താലൂക് പ്രചാരകനായിരുന്നു. കൊല്ലത്ത് താലൂക് പ്രചാരകനായിരിക്കുമ്പോള്‍ അന്നത്തെ വിഭാഗ് പ്രചാരക് വി.പി. ജനേട്ടന്റെ ഇഷ്ടഭാജനമായിരുന്നു. ഉണ്ണിചേട്ടന്‍  പ്രചാരക് ഷിപ്പില്‍ നിന്നു തിരിച്ചു വന്നു വീട്ടില്‍ കഴിയുമ്പോള്‍ അടിയന്തിരാവസ്ഥ കാലത്ത് ജനേട്ടന്റെ ആഗ്രഹപ്രകാരം ഞാന്‍ അദ്ദേഹത്തെ വീട്ടില്‍ കൊണ്ടുപോയിട്ടുണ്ട്.    

അടിയന്തിരാവസ്ഥയുടെ അന്തിമ പാദത്തില്‍ ജനതപാര്‍ട്ടിക്ക് വേണ്ടിയുള്ള തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം എന്നോടൊപ്പം പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ്സ്-സിപിഐ മുന്നണിക്കെതിരെ ഒറ്റ സ്ഥാനാര്‍ഥി എന്നായിരുന്നു അന്നത്തെ അഖിലഭാരതീയ തീരുമാനം. അങ്ങനെ തൃപ്പൂണിത്തുറയില്‍ നിന്നു സിപിഎം നേതാവ് ടി.കെ. രാമകൃഷ്‌നെ വിജയിപ്പിക്കുക എന്ന ദൗത്യത്തില്‍ ഉണ്ണിചേട്ടനുമുണ്ടായിരുന്നു.  അടിയന്തിരാവസ്ഥക്ക് ശേഷം അദ്ദേഹം ജനതപാര്‍ട്ടിയിയിലും പിന്നീട് ബിജെപിയിലും സജീവമായി. ഒന്നര വര്‍ഷത്തോളം ബിജെപി

യുടെ എറണാകുളം റവന്യൂ ജില്ല അധ്യക്ഷനുമായി. 1982 മുതല്‍ രണ്ടു വട്ടം അദ്ദേഹം തൃപ്പൂണിത്തുറ മുനിസിപ്പല്‍ കൗണ്‍സിലറായി തെരെഞ്ഞെടുക്കപ്പെട്ടു. ബിജെപി രൂപീകരിച്ച ശേഷം ആദ്യമായി തെരെഞ്ഞെടുക്കപ്പെട്ട കൗസിലര്‍മാരില്‍ ഒരാളാണ് ഉണ്ണിചേട്ടന്‍.  കഴിഞ്ഞ വര്‍ഷം, എറണാകുളം ടൗണ്‍ഹാളില്‍  സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വാര്‍ഷികത്തില്‍ ഉണ്ണിച്ചേട്ടനെ ആദരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്മരണയ്‌ക്ക് മുന്നില്‍ ആദരാഞ്ജലികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ സംസാരിക്കുന്നു (ഇടത്ത്) രാഹുലിനെ വിമര്‍ശിച്ച് ഡിഎംകെ വക്താവ് ശരവണന്‍ അണ്ണാദുരൈ (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ തമിഴ് സ്നേഹം കള്ളം; തമിഴ്നാട്ടില്‍ നടത്തിയ പരിപാടിക്ക് തമിഴ് പേര് നല്‍കാതെ ‘ഛത്രോം കീ ഗൂഞ്ച്’ എന്ന ഹിന്ദിപേര് നല്‍കിയതിന് വിമര്‍ശനം

Kerala

ജോണ്‍ ബ്രിട്ടാസ് ആശുപത്രിയില്‍ ചികിത്സ തേടി

Kerala

നെടുമ്പാശേരിയില്‍ 3 പേരുടെ മരണത്തിനിടയാക്കിയ അപകടം: പ്രതി സുഹൈലിന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കും

Kerala

കാറില്‍ രാസലഹരിയുമായി കടന്നുകളഞ്ഞ യുവതിയും യുവാവും പിടിയില്‍

Kerala

തിരുവനന്തപുരത്ത് ഹോട്ടലില്‍ തീപ്പിടിത്തം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

‘ ഞാൻ അസ്വസ്ഥയാണ്, ദേഷ്യം വരുന്നുണ്ട് ‘ ; പാറ്റകളെ അറസ്റ്റ് ചെയ്തതിൽ മനം നൊന്ത് രഞ്ജിനി ഹരിദാസ്

സര്‍ക്കാര്‍ ആശുപത്രികളില്‍ 450 കോടി രൂപയുടെ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ പെട്ടി പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നു

എന്നെ അറസ്റ്റ് ചെയ്തതല്ല , വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുകയായിരുന്നു ; ധ്രുവ് റാഠി

തൃശൂരില്‍ യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.