കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയിലൂടെ സാങ്കേതിക പിന്തുണയുള്ള കാര്‍ഷിക പരിഹാ രങ്ങള്‍ നല്‍കി കര്‍ഷക ഉപഭോക്താക്കളെ ശാക്തീകരിക്കുന്നു. വിതയ്‌ക്കല്‍ മുതല്‍ വിളവെടുപ്പും വില്‍പ്പനയും വരെ ഇതില്‍ ഉള്‍പ്പെടുന്നു. കര്‍ഷകരില്‍ നിന്നും നല്ല സ്വീകരണമാണ് പ്ലാറ്റ്‌ഫോമിന് ലഭിക്കുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ അസാധാരണ കാലത്ത് കര്‍ഷകരുടെ ജീവിതം സുഗമമാക്കുന്നതിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) റിവ്യൂവിനും യോനോ കൃഷിയില്‍ അവസരം ഒരുക്കുന്നുണ്ട്. ഈ പുതിയ ഫീച്ചറിന്റെ അവതരണത്തോടെ കര്‍ഷകര്‍ക്ക് ഇനി കെസിസി പരിധി പുതുക്കുതിനായി ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ല. കര്‍ഷകര്‍ക്ക് ഇനി വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരു് വെറും നാലു ക്ലിക്കുകളിലൂടെ പേപ്പര്‍ ജോലികളൊന്നും കൂടാതെ തന്നെ യോനോ കൃഷിയിലൂടെ കെസിസി പുതുക്കാം.
എല്ലാ കര്‍ഷകര്‍ക്കും സ്മാര്‍ട്ട് ഫോൺ ഉണ്ടാകില്ലെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് എസ്ബിഐ എല്ലാ ബ്രാഞ്ചുകളിലും കെസിസി പുതുക്കലിനുള്ള സൗകര്യം ഒരുക്കാന്‍ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. യോനോ കൃഷിയിലൂടെയുള്ള കെസിസി പുതുക്കല്‍ എസ്ബിഐ അക്കൗണ്ടുള്ള 75 ലക്ഷം കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും. പേപ്പര്‍ രഹിത കെസിസി പുതുക്കല്‍ കര്‍ഷകരുടെ ചെലവു കുറയ്‌ക്കുമെ് മാത്രമല്ല, ഇതിനായുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും വിളവെടുപ്പ് കാലത്തും മറ്റും കാലതാമസം കൂടാതെ പെട്ടെന്ന് കാര്യങ്ങള്‍ നടക്കുകയും ചെയ്യും.
യോനോ കൃഷിയില്‍ യോനോ കെസിസി റിവ്യൂ അവതരിപ്പിക്കുന്നതിലൂടെ കര്‍ഷക ഉപഭോക്താക്കളുടെ കാര്‍ഷിക ആവശ്യങ്ങള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ നിറവേറ്റി ഭാവിയിലേക്ക് ഒരുക്കുകയും വിലയേറിയ ഈ ഉപഭോക്താക്കളുടെ സുരക്ഷയും സൗകര്യവും മുന്നിൽ കാണുന്നുവെന്നും അവര്‍ക്ക് ഇനി ബുദ്ധിമുട്ടില്ലാതെ കെസിസി പുതുക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുതായും എല്ലാവര്‍ക്കും ഡിജിറ്റല്‍ ബാങ്കിങ് പരിഹാരം എ എസ്ബിഐ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും എസ്ബിഐ ചെയര്‍മാന്‍ രജനിഷ് കുമാര്‍ പറഞ്ഞു.
രാജ്യത്തെ പത്തോളം പ്രാദേശിക ഭാഷകളില്‍ സാങ്കേതിക വിദ്യ കര്‍ഷകരിലേക്ക് എത്തിക്കുന്ന ബഹു ഭാഷ പ്ലാറ്റ്‌ഫോമായ യോനോ കൃഷിയിലൂടെ കെസിസി റിവ്യൂ കൂടാതെ യോനോ ഖാത, യോനോ ബചത്, യോനോ മിത്ര, യോനോ മണ്ഡി തുടങ്ങിയ സേവനങ്ങളും കര്‍ഷക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. നൂതനമായ ഈ സൗകര്യങ്ങള്‍ കര്‍ഷകര്‍ക്ക് അഗ്രി വായ്‌പ ഉല്‍പ്പങ്ങള്‍ ലഭ്യമാക്കാനും കാര്‍ഷിക സാമഗ്രികള്‍ വാങ്ങാനും വാടകയ്‌ക്ക് എടുക്കാനും കാര്‍ഷിക ഉപദേശങ്ങള്‍ ലഭ്യമാക്കാനും നിക്ഷേപം, വിള ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍, അടിയന്തര കാര്‍ഷിക സ്വര്‍ണ വായ്‌പ, ശാസ്ത്രീയ കൃഷി ശീലങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നു. യോനോ കൃഷിയിലൂടെ എസ്ബിഐ കര്‍ഷകര്‍ക്ക് ഡിജിറ്റല്‍ കൃഷിയിലേക്കുള്ള വാതില്‍ തുറക്കുകയാണ്. യോനോ കൃഷി അവതരിപ്പിച്ച് ഒരു വര്‍ഷത്തിനകം 14 ലക്ഷത്തിലധികം അഗ്രി സ്വര്‍ണ വായ്‌പ നല്‍കി. യോനോ മണ്ഡി, യോനോ മിത്രയില്‍ 15 ലക്ഷത്തിലധികം ക്ലിക്കുകളുമുണ്ടായി.
അവതരിപ്പിച്ച് രണ്ടു വര്‍ഷത്തിനുള്ളില്‍ യോനോ മികച്ച വളര്‍ച്ചയാണ് നേടിയത്. 2.6 കോടി രജിസ്റ്റേഡ് ഉപഭോക്താക്കളിലൂടെ 5.8 കോടിയിലധികം ഡൗലോഡിന് സാക്ഷ്യം വഹിച്ചു. 20 വിഭാഗങ്ങളിലുള്ള 80ലധികം ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളുമായി യോനോ സഹകരിക്കുന്നുണ്ട്. ബാങ്കിന്റെ മുന്‍നിര ബാങ്കിങ്, ലൈഫ്‌സ്റ്റൈല്‍ പ്ലാറ്റ്‌ഫോമായ യോനോ യുകെ, മൗറീഷ്യസ് പോലുള്ള രാജ്യാന്തര വിപണികളിലും വിജയം കൈവരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: