സംഘശക്തി പ്രണേതാരൗ കേശവോ മാധവസ്ഥതാ
സ്മരണീയാ സദൈവൈതേ നവചൈതന്യദാകാഃ
രാഷ്ട്രീയ സ്വയം സേവക സംഘ സ്ഥാപകനായ ഡോ. ഹെഡ്ഗേവാറിന്റെ ജീവിതലക്ഷ്യം ഹിന്ദുസമൂഹത്തിന്റെ പുനര്ജാഗരണമായിരുന്നു. അതുവഴി രാഷ്ട്രത്തെയും സമൂഹത്തെയും ശക്തവും ഐശ്വര്യപൂര്ണവുമാക്കുക എന്നതായിരുന്നു സ്വപ്നം. അദ്ദേഹം യുഗാബ്ദം 5026 (1925) ലെ വിജദശമി നാളില്‍ നാഗ്പൂരില്‍ വച്ച് രാഷ്ട്രീയ സ്വയം സേവകസംഘം സ്ഥാപിച്ചതും ഇതേ ഉദ്ദേശ്യത്തോടെയാണ്. കുട്ടിക്കാലം മുതലേ മനസ്സില്‍ ദേശസ്നേഹം നിറഞ്ഞു നിന്നു. വിദ്യാലയത്തിലെത്തിയ ബ്രിട്ടീഷ് ഇന്‍സ്പെക്ടറെ ‘വന്ദേമാതരം’ ചൊല്ലി സ്വാഗതം ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാന്‍ മറ്റൊരു വിദ്യാലയം തേടി പോകേണ്ടി വന്നു. വിപ്ലവകാരികളുടെ കേന്ദ്രമായ കൊല്‍ക്കത്തയിലാണ് വൈദ്യശാസ്ത്ര പഠനത്തിനായി അദ്ദേഹം പോയത്. അവിടെ വെച്ച് വിപ്ലവകാരികളായ ഒട്ടേറെ ദേശസ്നേഹികളെ കണ്ടുമുട്ടി. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. നാഗ്പൂരില്‍ തിരിച്ചെത്തിയ ശേഷവും വിപ്ലവകാരികളുമായി നിരന്തര സമ്പര്‍ക്കം തുടര്‍ന്നു. നാഗ്പൂരില്‍ വച്ച് കോണ്‍ഗ്രസ്, ഹിന്ദുമഹാസഭ, തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങളുമായി യോജിച്ച് പ്രവര്‍ത്തിച്ചു. പിന്നിട്ട ആയിരം വര്‍ഷങ്ങളുടെ ചരിത്രത്തിലൂടെ രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പതനത്തിന് ഇടയാക്കിയ സാഹചര്യങ്ങള്‍ അദ്ദേഹം യുക്തി
പൂര്‍വം വിശകലനം ചെയ്ത് ഹിന്ദുധര്‍മത്തിന്റെയും സംസ്ക്കാരത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും ചൈതന്യത്തെ അടിസ്ഥാനമാക്കി, ഹൈന്ദവസമാജത്തെ മുഴുവന്‍ സുസംഘടിതമാക്കുന്നതിലൂടെ മാത്രമേ രാഷ്ട്രത്തിന് ശാശ്വത പുരോഗതി നേടാനാവൂ എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു. ഈയൊരു ചിന്തയുടെ സഫലീകരണമാണ് സംഘത്തിലൂടെ സാധ്യമായത്. സംഘടനയുടെ, ഏറെ സരളവും സഹജവും അനുകരണീയവുമായ ഈ പദ്ധതി ഡോ. കേശവബലിറാം ഹെഡ്ഗേവാര്‍ എന്ന പ്രതിഭയുടെ അത്യുന്നത സൃഷ്ടിയാണ്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാ സ്തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: