കാസര്‍കോട്: കാസര്‍കോട് ജില്ലാ ഭരണകൂടം കേരള-കര്‍ണാടക അതിര്‍ത്തിയിലിട്ട മണ്ണ് സ്വാതന്ത്ര്യദിനത്തിന് മുമ്പ് നീക്കിയില്ലെങ്കില്‍ സ്വാതന്ത്ര്യദിനത്തില്‍ ആ മണ്ണ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നീക്കം ചെയ്യും. മണ്ണ് നീക്കല്‍ പ്രക്ഷോഭം നടത്താന്‍ യുവമോര്‍ച്ച വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും അണ്‍ലോക്ക് 3 മാര്‍ഗ നിര്‍ദേശ പ്രകാരം അന്തര്‍സംസ്ഥാന യാത്രക്ക് പ്രത്യേക അനുമതി ആവശ്യമില്ല. പക്ഷേ അതിന് വിരുദ്ധമായി കാസര്‍കോട് ജില്ലയില്‍ നിബന്ധനകളോട് കൂടിയാണ് അന്തര്‍ സംസ്ഥാന യാത്രാനുമതി നല്‍കുന്നത്. ഇത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് യുവമോര്‍ച്ച ആരോപിച്ചു.
അശാസ്ത്രീയവും അപ്രായോഗികവുമായ നിബന്ധനകള്‍ പാസ് അനുവദിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് അംഗീകരിക്കാന്‍ സാധ്യമല്ലെന്ന് യോഗം ചൂണ്ടി കാട്ടി. നൂറുകണക്കിന് ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
അതിര്‍ത്തി തുറക്കാന്‍ നിങ്ങള്‍ക്കും പ്രതികരിക്കാം ‘ എന്ന മെഗാസോഷ്യല് മീഡിയ ക്യാംപെയിന് യുവമോര്‍ച്ച തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി open order4free travel എന്ന ടാഗ് ഉപയോഗിച്ചുള്ള മെഗാ ക്യാംപെയിന് യുവമോര്‍ച്ച സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങളുടെ വീഡിയോയും എഴുത്തും പോസ്റ്ററായും അയക്കാം. അയക്കേണ്ട നമ്പര്‍ 9746616591, 9746856086, 813695 6499, 9495628996, 7034419991.
യുവമോര്‍ച്ച ജില്ലാ ഭാരവാഹി യോഗം ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ധനജ്ഞയന്‍ മധൂര്‍ അധ്യക്ഷത വഹിച്ചു ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സുധാമ ഗോസാട, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റുമാരായ അഞ്ജു ജോസ്റ്റി, ശ്രീജിത്ത് പറക്കളായി, ജില്ലാ സെക്രട്ടറി ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വൈശാഖ് കേളോത്ത് സ്വാഗതവും ജില്ലാ സെക്രട്ടറി സാഗര്‍ ചാത്തമത് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: