ഇടുക്കി: കുമളയില്‍ മൂന്ന് കുടുംബത്തിലെ 13 പേര്‍ക്കടക്കം ജില്ലയില്‍ 31 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 19 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്നലെ മാത്രം 22 പേര്‍ക്ക് ജില്ലയില്‍ രോഗമുക്തിയുണ്ട്. ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 1159 ആയി. ഇതില്‍ 891 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 3 പേരുടെ മരണം സ്ഥിരീകരിച്ചു. 265 പേരാണ് നിലവില്‍ ജില്ലയില്‍ ചികിത്സയിലുള്ളത്.
384 പേരുടെ സ്രവ സാമ്പിള്‍ ഇന്നലെ പരിശോധനക്ക് അയച്ചപ്പോള്‍ 600 പേരുടെ ഫലം ഇന്നലെ ലഭിച്ചു. ഇനി 435 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. 28160 സ്രവ സാമ്പിളാണ് ഇതുവരെ ജില്ലയിലാകെ ശേഖരിച്ചത്.
ഉറവിടം വ്യക്തമല്ല
1. കൊന്നത്തടി സ്വദേശി (88)
സമ്പര്‍ക്കം
2. ഏലപ്പാറ ഹോട്ടല്‍ ജീവനക്കാരനായ അന്യസംസ്ഥാന തൊഴിലാളി(20)3,4. കരുണാപുരം പോത്തിന്‍കണ്ടം സ്വദേശിനികള്‍(31),(12). 5-10. കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ ആറ് പേര്. ആഗസ്റ്റ് ഏഴിന് കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കമാണ്. പുരുഷന്- 51, 4, 19 വയസുകാര്‍ സ്ത്രീ -43, 24, 2 വയസ്, 11-14. കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ നാല് പേര്. പതിനൊന്നിന് കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കമാണ്. പുരുഷന്- 35. സ്ത്രീ-34, 13, 7 വയസുള്ള കുട്ടികള്‍. 15-17. കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്. പതിനൊന്നിന് കുമളിയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പര്‍ക്കമാണ്. സ്ത്രീ-30, 55. മൂന്ന് വയസുകാരന്, 18. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി(50), 19. മരിയാപുരം സ്വദേശിനി (28)
ഇതര സംസ്ഥാന യാത്ര
20. കൊക്കയാര്‍ സ്വദേശിനി (49). 21-23 നെടുങ്കണ്ടം മഞ്ഞപ്പെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്. സ്ത്രീ 33, 12, ആറു വയസുകാരി, 24. നെടുങ്കണ്ടം സ്വദേശിനി(22), 25. പാമ്പാടുംപാറ സ്വദേശി(35), 26. തൊടുപുഴ സ്വദേശി (64) 26-31. ഇതര സംസ്ഥാനത്ത് നിന്നെത്തി ഉടുമ്പഞ്ചോലയിലുള്ള അഞ്ച് പേര്. പുരുഷന് -28, 26, 22. സ്ത്രീ – 35, 40.
കുമളയിലെ സ്ഥിതി അതി രൂക്ഷമെന്ന് കാട്ടി ജന്മഭൂമി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നു. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് വിവിധയിടങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍. അതേ സമയം കരിങ്കുന്നം പഞ്ചായത്തിലെ 1, 7 വാര്‍ഡുകളെ കണ്ടെയ്മെന്റ് സോണില്‍ നിന്ന് ഒഴുവാക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: