മാനന്തവാടി: വടക്കെ വയനാട്ടില്‍ മഴയ്ക്ക് ശമനം. മാനം തെളിഞ്ഞു ക്യാമ്പുകള്‍ പിരിച്ചുവിട്ടു. കുടുംബങ്ങള്‍ വീടുകളിലേക്ക്.കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രളയത്തെ അപേക്ഷിച്ച് ഈ വര്‍ഷം പ്രളയകെടുതികള്‍ കുറവെന്ന് പറയാമെങ്കിലും കൃഷി നാശം കര്‍ഷകര കണ്ണീരിലാഴ്ത്തി.
കഴിഞ്ഞ ഒരാഴ്ച പെയ്ത മഴയില്‍ വടക്കെ വയനാടിന്റെ താഴ്ന്ന പ്രദേശങ്ങളെല്ലാം തന്നെ വെള്ളത്തിനടിയിലായിരുന്നു. 2019 വര്‍ഷത്തെ അത്ര പ്രളയകെടുതി ഉണ്ടായില്ലെങ്കിലും താഴന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനാല്‍ അവിടുന്നുള്ള കുടുംബങ്ങളെയും മണ്ണിടിച്ചില്‍ ഭീഷണി നേരിട്ട പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിലെ 20 കുടുംബങ്ങളെയും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
25 ക്യാമ്പുകളിലായി 471 കുടുംബങ്ങളിലെ 15 19 പേര് ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. ഇവരെല്ലാം തന്നെ വീടുകളിലേക്ക് മടങ്ങി. മഴയ്ക്ക് ശമനമായെങ്കിലും കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകരുടെ മനസില്‍ ഇപ്പോഴും ആധിയാണ്. വടക്കെ വയനാട്ടില്‍ തന്നെ ആയിരക്കണക്കിന് വാഴകള്‍ നിലംപൊത്തിയിരുന്നു. നാശനഷ്ടം സംഭവിച്ച കര്‍ഷകരുടെ നഷ്ടപരിഹാര തുക എത്രയും പെട്ടന്ന് നല്‍കുക എന്നുള്ളതാണ് ഇവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: