ആലപ്പുഴ: കൊറോണ മഹാമാരിക്കെതിരായ സേവനത്തിന് നിയോഗിച്ച ജീവനക്കാരെ വേതനം പോലും നല്‍കാതെ സര്‍ക്കാര്‍ പീഡിപ്പിക്കുന്നു. കോവിഡ് കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആയിരം രൂപ വീതം നല്കുന്നു എന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തിലാണ് അത്യധികം ദുരിതപൂര്‍ണമായി, ഏറെ ബുദ്ധിമുട്ടി സേവനം ചെയ്യുന്ന ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് ഒരു രൂപ പോലും സര്‍ക്കാര്‍ ദ്രോഹിക്കുന്നത്.
കോവിഡ് പ്രതിരോധത്തിനായി സര്‍വീസില്‍ നിന്ന് വിരമിച്ച ജിവനക്കാരെ സര്‍ക്കാര്‍ അഡ്ഹോക്ക് വ്യവസ്ഥയിലാണ് നിയമിച്ചത്. മാര്‍ച്ച് 31നും തുടര്‍ന്നുള്ള മാസങ്ങളിലും വിരമിച്ചവരെ ആദ്യം ജൂണ്‍ 30 വരെയാണ് നിയമിച്ചത്. ഇപ്പോള്‍ കാലാവധി സെപ്തംബര്‍ 30 വരെ നീട്ടിയിരിക്കുകയാണ്. എന്നാല്‍ ശമ്പളം മാത്രം നല്‍കുന്നില്ല. പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍. ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നഴ്സുമാര്‍ തുടങ്ങിയവരെയാണ് അഡ്ഹോക്ക് വ്യവസ്ഥയില്‍ നിയമിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലാവധി വരെയൊ, ഒഴിവുകളില്‍ സ്ഥിരം നിയമനം നടത്തുന്നതു വരെയോ ആണ് ഇവരുടെ സേവനം.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇപ്രകാരം നിയമനം നടത്തി. എന്നാല്‍ ഇവര്‍ക്ക് ഇതുവരെ ശമ്പളം നല്‍കിയിട്ടില്ല. കഴിഞ്ഞ അഞ്ചുമാസമായി ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് ലഭിക്കാതെയാണ് ഇവര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം താല്‍ക്കാലിക നിയമനം ലഭിച്ചു. എന്നാല്‍ ശമ്പളവും, പെന്‍ഷനും ഇല്ല എന്നതാണ് ദുരവസ്ഥ എന്ന് അവര്‍ പറയുന്നു. കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും നിര്‍ണായകമായ പ്രവര്‍ത്തനം ചെയ്യുന്നവരെയാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നത്.
ആരോഗ്യമേഖലയില്‍ പതിറ്റാണ്ടുകളുടെ പ്രവര്‍ത്തന പാരമ്പര്യമുള്ള ഇവരുടെ സേവനം ഏറെ വിലപ്പെട്ടതാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച ജൂനിയര്‍ ഡോക്ടര്‍മാരെയും സര്‍ക്കാര്‍ ശമ്പളം നല്‍കാതെ ബുദ്ധിമുട്ടിട്ടിരുന്നു. ഒടുവില്‍ പരസ്യമായി പ്രതിഷേധിക്കുകയും, പണിമുട്ക്ക് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ശമ്പളം നല്കാന് തീരുമാനമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: