1970 കളില്‍ ജനതാ നഴ്സിങ് ഹോം എന്ന ആശുപത്രിയുമായാണ് ഡോ. രാമചന്ദ്ര തൊടുപുഴയിലെത്തിയത്. അന്ന് മുതലേ അദ്ദേഹം ഇവിടുത്തെ ആര്‍എസ്എസ്, ജനസംഘ പ്രവര്‍ത്തകരുമായി അടുപ്പത്തിലായി. മണക്കാട് റോഡിലായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. അങ്ങനെ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ താല്പര്യം എടുക്കുകയും രാത്രികാല ശാഖയില്‍ സ്വയം സേവകനാവുകയും ചെയ്തു.
മുതിര്‍ന്ന പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ വരുന്ന സമയത്ത് അവരുമായി ബന്ധം വെച്ചു. ഒരു പരമ്പരാഗത കുടുംബത്തിലെ അംഗമായിരുന്നു അദ്ദേഹത്തിന്റെ ധര്‍മ്മ പത്നി. അവരും തികഞ്ഞ ഹിന്ദു ജീവിത രീതിയാണ് സ്വീകരിച്ചിരുന്നത്. പിന്നീട് അടിയന്തരാവസ്ഥയ്ക്ക് ശേഷം അദ്ദേഹം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു. പാര്‍ട്ടിയില്‍ കൂടുതല്‍ ചുമതലകള്‍ വഹിച്ച് സംസ്ഥാന ട്രഷററായി. ആ സമയത്തൊക്കെ ബിജെപിയുടെ എല്ലാ പരിപാടികളിലും സജീവമായി പങ്കെടുത്തിരുന്നു.
മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയിയും മുന്‍ ഉപ പ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുമൊക്ക കേരളം സന്ദര്‍ശിക്കുമ്പോള്‍ അവരോടൊപ്പം യാത്ര ചെയ്യാന്‍ അവസരം ലഭിച്ചു. ഡോക്ടറുടെ സേവനം അവരോടൊപ്പം എപ്പോഴും വേണമെന്ന നിലക്കായിരുന്നു ഇത്. ഇതിന് പുറമെ ബിജെപിയുടേയും സംഘത്തിന്റെയും പ്രമുഖരായ അധികാരികള്‍ ജില്ലയിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ആശുപത്രിയോട് ചേര്‍ന്നുള്ള വീട്ടില്‍ തന്നെയായിരുന്നു പലപ്പോഴും താമസിച്ചിരുന്നത്. അങ്ങനെ തൊടുപുഴയിലെ പഴയ സംഘ- ബിജെപി പ്രവര്‍ത്തകര്‍ക്കെല്ലാം വളരെ വേണ്ടപ്പെട്ട ആളായാണ് അദ്ദേഹം കഴിഞ്ഞത്. സംസ്ഥാനത്തെ പഴയ ബിജെപി- സംഘ പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും മറക്കാന്‍ വയ്യാത്ത വ്യക്തിത്വം ആയി അദ്ദേഹം മാറിയിരുന്നു.
അദ്ദേഹത്തിന്റെ മറ്റൊരു പ്രത്യേകത, ഭാരതത്തിന്റെ എല്ലാ സ്ഥലത്തും നടക്കുന്ന വിവിധ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് വളരെ ആഴത്തിലുള്ള അറിവ് നേടിയിരുന്നു എന്നതാണ്. കഴിഞ്ഞ 10-20 വര്‍ഷത്തോളമായി എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ്, വീട്ടില്‍ വരുന്ന രോഗികളെ മാത്രം ചികിത്സിക്കുന്ന രീതിയിലേക്ക് മാറിയിരുന്നു. എന്നാലും പഴയ ആളുകളുമായി ബന്ധം നിലനിര്‍ത്തി.
കര്‍ണ്ണാടകയിലെ കോളാര്‍ ജില്ല സ്വദേശിയായിരുന്നു അദ്ദേഹമെങ്കിലും കേരളത്തില്‍ വന്ന് തനി മലയാളിയായി ജീവിച്ചു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ച സമയത്ത് തൊടുപുഴയിലെ പൗരപ്രമുഖരെല്ലാവരും ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. ശരീര സൗഖ്യം തീരെ ഇല്ലാതായ സമയത്ത് അദ്ദേഹം ഇവിടെ നിന്ന് കോഴിക്കോടും ബെംഗളൂരുവിലുമുള്ള മക്കളുടെ അടുത്ത് മാറി മാറി താമസിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: