ടൂറിന്‍: റൊണാള്‍ഡോയും മെസിയും ഒന്നിച്ച് കളിക്കുന്ന സുവര്‍ണ കാലഘട്ടം ഉടനുണ്ടായേക്കുമെന്ന സൂചന നല്‍കി സ്പാനിഷ് മാധ്യമങ്ങള്‍. സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്ന ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിന് റോണോയെ നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. യുവന്റസ് വര്‍ഷം തോറും 28 മില്യണ്‍ തുകയ്‌ക്കാണ് റോണോയെ നിലനിര്‍ത്തുന്നത്.
സ്പാനിഷ് ക്ലബ് ബാഴ്‌സലോണയടക്കമുള്ള ക്ലബുകളുമായി യുവന്റസ് ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ട്. ബാഴ്‌സയുമായി യുവന്റസ് കരാറിലെത്തിയാല്‍ ആരാധകരുടെ നീണ്ട കാലത്തെ കാത്തിരിപ്പിന് വിരാമമായേക്കും. മെസിയും റോണോയും ഒന്നിച്ച് കളിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും തുടങ്ങികഴിഞ്ഞു. ലാ ലിഗ കിരീടം കൈവിട്ട ബാഴ്‌സ അടുത്ത സീസണിലേക്ക് പുത്തന്‍ താരങ്ങളെ ടീമിലെടുത്ത് കരുക്കള്‍ നീക്കുന്നുണ്ട്.
എന്നാല്‍ റൊണാള്‍ഡോ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയിലേക്ക് മാറാന്‍ ശ്രമം നടത്തുന്നതായി കഴിഞ്ഞ ആഴ്ചകളില്‍ വാര്‍ത്ത വന്നിരുന്നു. പിഎസ്ജിയില്‍ നെയ്മറിനും എംബാപ്പെയ്‌ക്കുമൊപ്പം പുതിയ മുന്നേറ്റ നിരയാണ് റോണോയുടെ ലക്ഷ്യം. ഇക്കാര്യത്തിലും സ്ഥിരീകരണമായിട്ടില്ല.
2018ല്‍ നാല് വര്‍ഷത്തെ കരാറിലാണ് റോണോ യുവന്റസിലെത്തിയത്. രണ്ട് വര്‍ഷം കൂടി ബാക്കിനില്‍ക്കെ ഇറ്റലിക്ക് പുറത്തേക്ക് നീങ്ങാന്‍ റൊണാള്‍ഡോ ശ്രമിക്കുന്നുണ്ട്. യുവന്റസിലെത്തിയത് മുതല്‍ ടീമിന്റെ ടോപ് സ്‌കോററാണ് റോണോ. കളിച്ച 89 മത്സരങ്ങളില്‍ നിന്ന് 65 ഗോളുകള്‍ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: