കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൈമാറിയെന്ന് ഡിവൈഎഫ്ഐ അവകാശപ്പെടുന്ന 11 കോടി രൂപ ഇതുവരെ സര്‍ക്കാരിന്റെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്ന് രേഖകള്‍. സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റായ രഞ്ജിത്ത് വിശ്വനാഥാണ് ഇത്തരമൊരു ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ആറിന് കൈമാറിയെന്ന് പറയുന്ന തുക ഇതുവരെ അക്കൗണ്ടില്‍ എത്തിയിട്ടില്ലെന്നാണ് ഇദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്. ഈ ഒരാഴ്ച്ചക്കുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് ആകെ വന്നത് 24 ലക്ഷം മാത്രമാണെന്നാണ് ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റ് പറയുന്നതെന്നും ഫേസുബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ഈ മാസം ആഗസ്റ്റ് ആറിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ 27.19 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇതിന് ശേഷമാണ് ഡിവൈഎഫ്ഐ പിരിച്ചെടുത്ത 11 കോടി രൂപ ഇതിലേക്ക് നല്കി എന്ന് അവകാശപ്പെടുന്നത്. എന്നാല്‍ ഇന്നു വൈകുന്നേരം ആറിന് ശേഷവും അക്കൗണ്ടില്‍ 24 ലക്ഷം രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിട്ടുള്ളത്. ഇതാണ് ഈ അരോപണത്തെ ശക്തിപ്പെടുത്തുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സംശയമാണ്..
എന്റെ വെറും സംശയം…
06/08/2020 നു രാവിലെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹിമും അന്നു വൈകുന്നേരം കേരള മുഖ്യമന്തിയും പറഞ്ഞു ഡിവൈഎഫ്ഐ റീസൈക്കിള്‍ കേരളം വഴി ആക്രി പെറുക്കിയും സംഭാവനകള്‍ സ്വീകരിച്ചും മറ്റും ശേഖരിച്ച 10,95,86,537 രൂപ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്കി എന്ന്..
ഇതില്‍ കുറച്ചു തുക തലേ ദിവസം (05/08/2020 നു) നല്‍കിയെന്നും, ബാക്കി തുക ഇന്നുമായി (06/08/20) ദുരിതാശ്വാസ നിധിയിലേക്ക് നല്കി എന്നാണു വാര്‍ത്ത സമ്മേളനത്തില്‍ എഎ റഹീം പറഞ്ഞത്.
എന്തായാലും 05/08/2020 നു ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്തിയിരുന്നേല്‍ അന്നത്തെ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യനത് പറയേണ്ടതാണ്.അല്ല, ബാലഗോകുലത്തിന്റെ വരെ കണക്കു പറഞ്ഞ മുഖ്യന് ഡിവൈഎഫ്ഐ നല്‍കിയത് പറയാതെ ഇരിക്കില്ലല്ലോ.
പക്ഷെ അതു കണ്ടില്ല.
അന്നത്തെ ദിവസം (05/08/20) വൈകുന്നേരം മുഖ്യമന്ത്രി പറഞ്ഞ കണക്കില്‍ ദുരിതാശ്വാസ നിധിയിലേക്ക് അന്നു വന്ന ഏറ്റവും വല്യ തുക നല്‍കിയത് ജനാതിപത്യ മഹിളാ അസോസിയേഷന് എടക്കാട് ഏരിയ കമ്മറ്റിയാണ്. മൂന്നു ലക്ഷത്തി അയ്യായിരം.
അന്ന് മുതല്‍ ഇന്ന് വരെ ഞാന്‍ നോക്കുന്നുണ്ട്, ഡിവൈഎഫ്ഐ പറഞ്ഞ ആ തുക ദുരിതാശ്വാസ നിധിയില്‍ എത്തിയോ എന്നതു. അതും ഇതു വരെയില്ല.ഈ ഒരാഴ്ച്ചക്കുള്ളില്‍ ദുരിതാശ്വാസ നിധിയിലേക്ക് ആകെ വന്നത് 24 ലക്ഷം മാത്രമാണെന്നാണ് ദുരിതാശ്വാസ നിധിയുടെ വെബ്സൈറ്റ് പറയുന്നത്.
അപ്പൊ പിന്നെ ഡിവൈഎഫ്ഐയുടെ ആ 11 കോടി ഏതു കണക്കിലാണ് ഉള്ളതു.? ഇനി വഴി തെറ്റി വേറെ വല്ല വഴിക്കും പോയോ.? അതോ ഡിവൈഎഫ്ഐ നല്കിയ തുകയുടെ കണക്കു ദുരിതാശ്വാസ നിധിയുടെ ഓണ്‍ലൈന്‍ കണക്കെഴുത്തുകാരന്റെ കൈയ്യില്‍ ഇതു വരെ കിട്ടിയില്ലേ..?സംശയമാണ്…
എന്റെ വെറും സംശയം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: