ന്യൂദല്‍ഹി : അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി വ്യോമസേനാമേധാവി ആര്.കെ.എസ് ബദൗരിയ. വൈമാനികര്‍ക്കൊപ്പം മിഗ് 21 യുദ്ധ വിമാനം മറ്റ് വൈമാനികര്‍ക്കൊപ്പം പറത്തി അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനങ്ങള്‍ നേരിട്ട് വിലയിരുത്തുകയായിരുന്നു.
ലഡാക്കിന്റെ സുരക്ഷ നേരിട്ട് നോക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്ന ന്യൂദല്‍ഹിയിലെ വെസ്റ്റേണ്‍ എയര്‍ കമാന്‍ഡ് ആസ്ഥാനത്തുനിന്നാണ് ബദൗരിയ മിഗില് പറന്നുയര്‍ന്നത്. അതിനുശേഷം പരിശീലനത്തിനുപയോഗിക്കുന്ന വിമാനങ്ങളും തേജസും പരിശോധിച്ചശേഷമാണ് മടങ്ങിയത്.
ലഡാക്കിലും പാംങ്ങോങ്ങിലും ഏത് നിമിഷവും എത്താന്‍ സജ്ജരായിക്കണമെന്ന് അദ്ദേഹം അറിയിച്ചു. അതിര്‍ത്തിയിലെ വ്യോമസേനാ മേധാവിയുടെ സന്ദര്‍ശനം ചൈന ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
കഴിഞ്ഞമാസവും ബദൗരിയ അംബാലയിലെ വ്യോമതാവളത്തില്‍ നേരിട്ടെത്തി പരിശോധനകള്‍ നടത്തിയിരുന്നു. ഇന്ത്യയുടെ റഫാല്‍ വിമാനങ്ങളുടെ ഗോള്‍ഡന്‍ ആരോസ് സ്ക്വാഡ്രന്‍ അംബാല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: