ഇടുക്കി: ജില്ലയില്‍ പോലീസുകാരനും ആരോഗ്യ പ്രവര്‍ത്തകയ്ക്കും അടക്കം 42 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഏഴ് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ ആകെ രോഗബാധിതര്‍ 1128 ആയി.
ഇതില്‍ 869 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 256 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. എറണാകുളം-5, കോട്ടയം-6, ആലപ്പുഴ-1 എന്നിവരും ഇതില്‍ ഉള്‍പ്പെടും. ഇത് കൂടാതെ ഇതര ജില്ലക്കാരായ 4 പേര് ജില്ലയിലും ചികിത്സയിലുണ്ട്. 3 പേരുടെ മരണവും ഇത് വരെ സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 25 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചു. ഇന്നലെ 614 പേരുടെ സ്രവ സാമ്പിള്‍ പരിശോധനക്ക് അയച്ചപ്പോള്‍ ആകെ 654 പേരുടെ ഫലം ലഭിക്കാനുണ്ട്.
ഉറവിടം വ്യക്തമല്ല
1. ചക്കുപള്ളം ആറാം മൈല്‍ സ്വദേശി(55). 2, 3, 4. ഇടവെട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേര്. (പുരുഷന് 52, സ്ത്രീ 85, 27), 5. പീരുമേട് സ്വദേശിനി(29), 6. രാജമുടി സ്വദേശി(61), 7. കുടയത്തൂര്‍ സ്വദേശി(45). മൂന്നാര്‍ പെട്ടിമുടിയില്‍ എത്തിയ മാധ്യമ പ്രവര്‍ത്തക സംഘത്തിലെ അംഗം.
സമ്പര്‍ക്കം
8. ചക്കുപള്ളം ആനവിലാസം സ്വദേശി (25), 9. വെള്ളാരംകുന്ന് സ്വദേശി(74), 10-14. ചിന്നക്കനാല്‍ സ്വദേശികളായ 33കാരി, 10 വയസുകാരന്, 11കാരി, 44കാരി, 48കാരന്, 15-17. ഇടവെട്ടി തൊണ്ടിക്കുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്. അമ്മ 39കാരി, 16, 17 വയസുള്ള പെണ് മക്കള്‍. 18,19. ഏലപ്പാറ സ്വദേശിയായ 37കാരന്, ആറ് വയസുകാരി. 20-22. നെടുങ്കണ്ടം സ്വദേശികളായ 40കാരി, 16കാരന്, 40 കാരന്. 23-25. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നുപേര്‍. (40 വയസുകാരന്, 9ഉം 6 ഉം വയസുള്ള കുട്ടികള്‍), 26. നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി(44), 27. പീരുമേട് സ്വദേശിനി(36), 28. തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരി(29), 29. തൊടുപുഴ ഡിവൈഎസ്പി ഓഫീസിലെ പോലീസ് ഉദ്യോഗസ്ഥന്(40), 30, 31. തൊടുപുഴ കീരിക്കോട് സ്വദേശികളായ 49കാരന്, 43 കാരി, 32. ഉപ്പുതറ സ്വദേശി(16), 33, 34. എറണാകുളം സ്വദേശികളായ 43കാരന്, 27 കാരി
ഇതര സംസ്ഥാന യാത്ര
35. ചിന്നക്കനാല്‍ സ്വദേശി(30), 36. കുടയത്തൂര്‍ സ്വദേശി(23), 37. കുമളി സ്വദേശിയായ എട്ടു വയസ്സുകാരന്. 38. കുമളി സ്വദേശി(36), 39. രാജകുമാരി സ്വദേശിനി(27), 40. രാജകുമാരി സ്വദേശി(36), 41. ഉടുമ്പന്‍ചോല പാറത്തോട് സ്വദേശിനി.
വിദേശത്ത് നിന്നെത്തിയത്
42. തൊടുപുഴ കീരിക്കോട് സ്വദേശി(23).
കണ്ടെയ്മെന്റ് സോണ്‍
1. മുട്ടം പഞ്ചായത്ത് – വാര്‍ഡ് 10, 2. ഇടവെട്ടി പ്രഞ്ചായത്ത്- 11-ാം വാര്‍ഡിലെ മക്കാ ജുമാ മസ്ജിദ് (മാര്‍ത്തോമാ ഗേറ്റ്)ന്റെ 100 മീറ്റര്‍ ചുറ്റളവ് (മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍)
കൊറോണ മരണം സ്ഥിരീകരിച്ചു
ഇടുക്കി: ജൂലൈ 31ന് മരിച്ച പോലീസുകാരന് കൊറോണ സ്ഥിരീകരിക്കുന്നത് 11 ദിവസം കഴിഞ്ഞ്. ഇടുക്കി സ്പെഷ്യല്‍ ബ്രാഞ്ച് കണ്ട്രോള് റൂം സബ് ഇന്‍സ്പെക്ടര്‍ വെള്ളിയാമറ്റം പൂച്ചപ്ര വരമ്പനാല്‍ റ്റി.വി. അജിതന്(55) ആണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഇയാളുടെ സ്രവം ആലപ്പുഴയിലെ വൈറോളജി ലാബിലേക്കാണ് അയച്ചിരുന്നത്. ഇത്തരത്തില്‍ മരിച്ച നാല് പേരുടെ കൂടി ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരാനുണ്ട്. ഇതില്‍ 15-20 ദിവസം വരെയായവരുമുണ്ട്.
മാധ്യമ പ്രവര്ത്തകന് കൊറോണ
മാധ്യമ സംഘത്തിലെ ഒരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ 26 പേരെ ക്വാറന്റൈനിലേക്ക് മാറ്റി. പെട്ടിമുടിയിലെ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സംഘത്തിലെ ഒരാള്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതിന്റെ ഉറവിടവും വ്യക്തമല്ല. അതേ സമയം ക്വാറന്റൈനിലുള്ള 26ല്‍ 12 പേരുടെ സ്രവ പരിശോധന ഫലം വന്നു. ഇവര്‍ക്കെല്ലാം നെഗറ്റീവാണെന്ന് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചു. ഒരുമിച്ച കാറില്‍ യാത്ര ചെയ്തവരും ഇതിലുണ്ട്.
പോലീസുകാര്‍ക്ക് കൊറോണ
നെടുങ്കണ്ടം: നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇക്കാര്യം ഔദ്യോഗികമായി ഇതുവരെ പുറത്ത് വന്നിട്ടില്ല.
സിവില്‍ പോലീസ് ഉദ്യോഗസ്ഥനും വനിതാ പോലീസ് ഉദ്യോഗസ്ഥക്കുമാണ് രോഗം ബാധിച്ചത്. ഒരാഴ്ച മുമ്പ് പോലീസ് സ്റ്റേഷന് സന്ദര്‍ശിച്ച 2 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട പോലീസുകാര്‍ക്കാണ് ഇന്നലെ രോഗം കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: