ബെംഗളൂരു: പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ബെംഗളൂരുവില്‍ തുടങ്ങിയ പ്രതിഷേധം ആസൂത്രിതം. ഞൊടിയിട കൊണ്ടാണ് കലാപമായി മാറിയത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ മുസ്ലിം സമുദായത്തില്‍പ്പെട്ട ഇരുപതോളം പേര്‍ കോണ്‍ഗ്രസ് എംഎല്‍എ ശ്രീനിവാസ് മൂര്‍ത്തിയുടെ കാവല്‍ബൈ സാന്ദ്രയിലെ വീടിനു മുന്‍പിലെത്തി പ്രതിഷേധിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. പ്രതിഷേധം മിനിട്ടുകള്‍ക്കുള്ളില്‍ അക്രമത്തിലേക്ക് വഴിമാറി.
സംഘടിച്ചെത്തിയ മറ്റൊരു സംഘമാണ് ആക്രമണത്തിന് തുടക്കം കുറിച്ചത്. കല്ലുകളും വടികളും പെട്രോളും മണ്ണെണ്ണയുമായി എത്തിയ സംഘം ആദ്യം എംഎല്‍എയുടെ വീടിനു നേര്‍ക്ക് കല്ലെറിഞ്ഞു. ഇതിനു ശേഷം നവീന്റെ കാര്‍ ഉള്‍പ്പെടെ തീവച്ചു നശിപ്പിച്ചു. എംഎല്‍എയുടെ സഹോദരിയുടെ നിര്‍മാണത്തിലിരുന്ന വീടും അക്രമി സംഘം അഗ്നിക്കിരയാക്കി. പത്തുമണിയോടെ എസ്ഡിപിഐക്കാരുടെ നേതൃത്വത്തില്‍ മറ്റൊരു സംഘം നവീനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത ഡി.ജെ. ഹള്ളി പോലീസ് സ്റ്റേഷനു നേര്‍ക്ക് ആക്രമണം അഴിച്ചു വിട്ടു. ഇവര്‍ പോലീസ് സ്റ്റേഷനുള്ളില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങളെല്ലാം കത്തിച്ചു.
നവീന്‍ കെ.ജി. ഹള്ളി പോലീസ് സ്റ്റേഷനില്‍ ഉണ്ടെന്ന് പതിനൊന്നുമണിയോടെ പ്രചരണമുണ്ടായി. ഇതോടെ അഞ്ഞൂറോളം വരുന്ന കലാപകാരികള്‍ പോലീസ് സ്റ്റേഷനു മുന്‍പിലെത്തി ആക്രമണം ആരംഭിച്ചു. പോലീസ് സ്റ്റേഷന്‍ വളപ്പിലും പുറത്തും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളെല്ലാം കലാപകാരികള്‍ കത്തിച്ചു. പോലീസ് സ്റ്റേഷനുകളിലെ ഫര്‍ണിച്ചറും അക്രമികള്‍ കത്തിച്ചു.
പോലീസ് സ്റ്റേഷനുകളില്‍ കുറച്ചു പോലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരെ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിച്ചു. പലരും സ്റ്റേഷനു പുറത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് ഓടി രക്ഷപെടുകയായിരുന്നു കൂടുതല്‍ പോലീസ് എത്തിയ ശേഷമാണ് ഇവര്‍ തിരികെ എത്തിയത്.
അക്രമകാരികളുടെ കൈവശം പെട്ടിരുന്നെങ്കില്‍ പോലീസുകാരുടെ ജീവന്‍തന്നെ അപകടത്തിലാകുമായിരുന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കലാപം ആസൂത്രിതമാണെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഇതിനു പിന്നിലുള്ളവരെ ഉടന്‍ അറസ്റ്റു ചെയ്യും. സ്ഥിതി നിയന്ത്രണ വിധേയമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സമാധാനം പാലിക്കാന്‍ പോലീസുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
എന്നാല്‍ പാര്‍ട്ടിയുടെ കര്‍ണാടകയിലെ ദളിത് മുഖമായ എംഎല്‍എയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കാന്‍ പോലും കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. പ്രമുഖ നേതാക്കളോട് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും അവര്‍ മൗനം അവലംബിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: