ബാഴ്സലോണ: ലാ ലിഗ ടീമായ ബാഴ്സലോണയുടെ ഒരു കളിക്കാരന് കൊറോണ സ്ഥിരീകരിച്ചതായി ക്ലബ്ബ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. പ്രീ സീസണ് പരിശീലനത്തിനായി മടങ്ങിയെത്തിയ ഒമ്പത് കളിക്കാരില്‍ ഒരാള്‍ക്കാണ് രോഗം ബാധിച്ചത്. കളിക്കാന്റെ പേര് ക്ലബ്ബ് വെളിപ്പെടുത്തിയില്ല.
രോഗബാധിതനായ കളിക്കാരന് വീട്ടില്‍ ഐസോലേഷനിലാണ്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ മത്സരിക്കാന്‍ ലിസ്ബണിലേക്ക് പുറപ്പെടുന്ന ബാഴ്സയുടെ മറ്റ് കളിക്കാരുമായി രോഗബാധിതനായ കളിക്കാരന് സമ്പര്ക്കത്തിലേര്പ്പെട്ടിട്ടില്ലെന്നു ക്ലബ്ബ് വ്യക്തമാക്കി. നാളെയാണ് ബാഴ്സലോണയും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: