കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീല്‍ഡര്‍മാരില്‍ ഒരാളായ സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്സില്‍ തുടരും. 2025വരെയാണ് കരാര്‍ ദീര്‍ഘിപ്പിച്ചത്. കണ്ണൂര്‍ സ്വദേശിയായ സഹല്‍ യുഎഇയിലെ അല്‍-ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സില്‍ അബുദാബിയിലെ അല്‍-ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമിയില്‍ ഫുട്ബോള്‍ കളിക്കാന്‍ ആരംഭിച്ചു. അണ്ടര്‍- 21 കേരള ടീമിലും, സന്തോഷ് ട്രോഫി ടീമിലും ഇടം നേടി.
2018-19 ഐഎസ്എല്‍ സീസണ് ഈ യുവ പ്രതിഭയ്ക്ക് ഒരു വഴിത്തിരിവായിരുന്നു. ചെന്നൈയിന് എഫ്സിക്കെതിരെ ബ്ലാസ്റ്റേഴ്സ് ക്ലബിനായി തന്റെ ആദ്യ ഗോള്‍ . കൂടാതെ 37 ഐ എസ് എല്‍ മത്സരങ്ങളില്‍ രണ്ട് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. ഐഎസ്എല്‍ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദി സീസണ്, എ ഐ എഫ് എഫ് എമര്‍ജിങ് പ്ലെയര്‍ ഓഫ് ദ ഇയര്‍ എന്നിവ നേടിയിട്ടുണ്ട്.
2019 മാര്‍ച്ചില്‍ ദേശീയ അണ്ടര്‍ 23 ടീമിനൊപ്പം ചേര്‍ന്ന സഹല്‍, അതേ വര്‍ഷം ജൂണില്‍ കുറകാവോയ്ക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തില്‍ ദേശീയ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: