തിരുവനന്തപുരം: കേരളത്തിലെ കൊറോണ രോഗികളുടെ ടെലിഫോണ്‍ വിവരങ്ങള്‍ പോലീസ് പരിശോധിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നില്ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. മാസങ്ങളായി ഇതു തുടരുന്നുണ്ട്. ടെലിഫോണ്‍ വിവരം ശേഖരിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
രോഗിയുടെ ബന്ധങ്ങള്‍ കണ്ടെത്താന്‍ നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് കൊറോണ രോഗികളുടെ ഫോണ്‍ വിളികള്‍ റിക്കാര്‍ഡുകള്‍ പരിശോധിക്കുന്നതെന്നാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്ന ന്യായം. കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു ഉത്തരവ് മുഖ്യമന്ത്രി പുറത്തിറക്കിയത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ആധാറിനെ വരെ എതിര്‍ത്ത സിപിഎം ഭരിക്കുമ്പോള്‍ സ്വകാര്യതയിലേക്ക് നടക്കുന്ന ഈ ഒളിഞ്ഞ് നോട്ടത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കോള്‍ വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ മറ്റ് കാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതുകൊണ്ടുതന്നെ സിഡിആര്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദത്തില്‍ നിലനില്‍ക്കില്ലെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: