ബെംഗളൂരു: നഗരത്തില്‍ കലാപം അഴിച്ചുവിട്ട അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്നും ഇതില്‍ നിന്ന് നഷ്ടപരിഹാരതുക ഈടാക്കണമെന്നും ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇക്കാര്യത്തില്‍ മാതൃകയാക്കാമെന്നും അദേഹം പറഞ്ഞു. യുപിയില്‍ കലാപകാരികള്‍ നടത്തിയ കലാപത്തിന്റെ നഷ്ടപരിഹാരം ഈടാക്കിയത് അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയായിരുന്നു. ഈ മാതൃക കര്‍ണ്ണാടകയിലും നടപ്പിലാക്കണമെന്നാണ് തേജസ്വി സൂര്യ ആവശ്യപ്പെട്ടിരിക്കുന്നത്.
കലാപത്തിലുണ്ടായ നാശനഷ്ടങ്ങളുടെ തുക കണക്കുകൂട്ടി വരികയാണെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് മാധ്യമങ്ങളോട് പറഞ്ഞു. എസ്ഡിപിഐ ആദ്യമായല്ല സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് കര്‍ണാടക ടൂറിസം മന്ത്രി ടിസി രവി പറഞ്ഞു.
ബെംഗളൂരു കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മതതീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടികള്‍ ഉണ്ടാവുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസിനും പൊതുജനങ്ങള്‍ക്കും നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ല. ഇത്തരം പ്രകോപനങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ല. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രവാചകനായ മുഹമ്മദിനെ കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധു ഫേസ്ബുക്ക് പോസ്റ്റിട്ട് അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് ബെംഗളൂരുവില്‍ മതതീവ്രവാദികള്‍ അഴിഞ്ഞാടിയത്. കലാപവുമായി ബന്ധപ്പെട്ട് മുഖ്യ ആസൂത്രകനും എസ്ഡിപിഐ നേതാവുമായ മുസമ്മില്‍ പാഷയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടയാളാണ് ഇയാള്‍. ഒളിവിലുള്ള മറ്റ് നേതാക്കള്‍ക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: