തൃശൂര്‍: ജില്ലയില്‍ ഇന്നലെയും പരക്കേ മഴ പെയ്തെങ്കിലും ഒരിടത്തും കാര്യമായ നാശനഷ്ടങ്ങളുണ്ടായില്ല. കനത്ത മഴയ്ക്ക് ശമനമായതോടെ വെള്ളപ്പൊക്ക ഭീഷണി ഒഴിവായി. മഴ കുറഞ്ഞതിനെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതിന്റെ ആശ്വാസത്തിലാണ് വീട്ടുകാര്‍. ജില്ലയുടെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട. ഡാമുകളിലേയും പുഴകളിലേയും ജലനിരപ്പും കുറഞ്ഞതിനാല്‍ ആശങ്ക ഇല്ലാതായി. റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടിരുന്ന റൂട്ടുകളില്‍ ഇന്നലെ വാഹനങ്ങള്‍ ഓടിയ
തിനാല്‍ ജനങ്ങളുടെ ദുരിതത്തിന് കുറവുണ്ടായി. തീരമേഖലകളില്‍ ഒരാഴ്ചയായി തുടരുന്ന കടലേറ്റവും ഇന്നലെ കുറഞ്ഞു. മഴ കനത്തേതാെട വീണ്ടും പൊരിങ്ങല്‍കൂത്ത് ഡാമിെന്റ ഒരു സ്ലൂയിസ് ഗേറ്റ് വീണ്ടും തുറന്നു. കഴഞ്ഞ ദിവസം മഴ കുറഞ്ഞതിെന തുടര്‍ന്ന് രണ്ട്് സ്ലൂയീസ് ഗേറ്റുകളും അടച്ചിരുന്നു. വൃഷ്ടി പ്രേദശത്ത് മഴ കനത്തേത്താെടയാണ് വീണ്ടും ഗേറ്റ് തുറേക്കണ്ടി വന്നത്. ഇതിെന തുടര്‍ന്ന് രാ്രതിേയാെട ചാലക്കുടി പുഴയിെല ജലനിരപ്പ് വീണ്ടു ഒരടിേയാളം ഉയര്‍ന്നു. 420.10 ആയതോെടയാണ് ഒരു ഗേറ്റ് തുറക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഇതിനാല്‍ ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്തിലെ അസുരന്‍കുണ്ട് ഡാം തുറക്കാന്‍ ജില്ലാകളക്ടര്‍ അനുമതി നല്കി. ജലനിരപ്പ് 8.2 മീറ്ററാക്കി നിലനിര്‍ത്തി തുറക്കുന്നതിനാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. 7.51 മീറ്ററാണ് ഡാമിലെ ഇന്നലത്തെ ജലനിരപ്പ്. ഡാമിന്റെ റിസര്‍വോയറിലെ വൃഷ്ടി പ്രദേശങ്ങളില്‍ തുടര്‍ച്ചയായി മഴ ചെയ്യുന്നതിന ാല് ജലവിതാനം സംഭരണ ശേഷിക്ക് അടുത്തെത്തുകയാണ്. ഡാമിന്റെ പരമാവധി ജലസംഭരണശേഷി 10 മീറ്ററാണ്. ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് ചേലക്കര പുഴയിലേക്കൊഴുക്കുന്നത് മൂലം പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ചേലക്കര, മുള്ളൂര്‍ക്കര, പാഞ്ഞാള്‍ പഞ്ചായത്തിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചു. പുഴയില്‍ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: