തൃശൂര്‍: പുത്തൂര്‍ വില്ലേജ് ഓഫീസര്‍ സി.എന്‍. സിമി കൈഞരമ്പ് മുറിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിക്കാന്‍ തീരുമാനിച്ചു. സംഭവത്തെക്കുറിച്ച് തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറോട്‌വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി
ശിവജി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. തൃശൂര്‍ തഹസില്‍ദാരോടും ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട. പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണനും പഞ്ചായത്ത് അംഗങ്ങളും മറ്റു സിപ
ിഎം നേതാക്കളും ചേര്‍ന്ന് അസഭ്യം പറയുകയും ഓഫീസില്‍ വെച്ച് ഘരാവോ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിക്കുകയായിരുന്നു. ലൈഫ് മിഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നാരോപിച്ചായിരുന്നു വില്ലേജ് ഓഫീസറുടെ ഔ
ദ്യോഗിക കൃത്യനിര്‍വ്വഹണം തടസപെടുത്തിയുള്ള സിപിഎമ്മുകാരുടെ ഉപരോധം. വിഷയത്തെക്കുറിച്ച് ഒല്ലൂര്‍ സിഐയെ വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഷിജി ശിവജി നേരില്‍ വിളിച്ച് വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. വില്ലേജ് ഓഫീസര്‍്ക്ക് നേരേ അതിക്രമം നടന്ന സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ഇതിനു പുറമേ പോലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: