കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 86 പേര്. ഇതില്‍ 59 പേര് കോഴിക്കോട്ടും 27 പേര് മലപ്പുറം ജില്ലയിലെ ആശുപത്രികളിലുമാണുള്ളത്. 24 പേരുടെ സ്ഥിതി ഗുരുതരമാണ്. രണ്ടുപേര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്. 60 പേര് സുഖം പ്രാപിച്ചു വരുന്നു.
കോഴിക്കോട്ട് 13, മലപ്പുറത്ത് നാലുമായി 17 കുട്ടികളാണ് ചികിത്സയിലുള്ളത്.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ആറ് പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. ഒന്‍പത് കുട്ടികളടക്കം 25 പേരാണ് ആസ്റ്റര്‍ മിംസില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഗുരുതരാവസ്ഥയിലുളള ഒന്‍പതു പേരില്‍ ഒരാള്‍ വെന്റിലേറ്ററിലാണ്.
ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മൂന്ന് കുട്ടികളടക്കം 14 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. മെയ്ത്ര ആശുപത്രിയില്‍ ചികിത്സയിലുള്ള ഒന്‍പത് പേരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാള്‍ വെന്റിലേറ്ററിലാണ്. ഇഖ്റ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരു കുട്ടിയടക്കം അഞ്ചു പേരും സുഖം പ്രാപിച്ചു വരുന്നു.
മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ സുഖം പ്രാപിച്ചു വരുന്നു. മൂന്ന് കുട്ടികളടക്കം 15 പേരാണ് പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലുള്ളത്. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മഞ്ചേരി കൊരമ്പയില്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ സുഖം പ്രാപിച്ചു വരുന്നു. പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയില്‍ ചികിത്സയിലുള്ള മൂന്ന് പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. രണ്ടു പേര് സുഖം പ്രാപിച്ചു വരുന്നു.
കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള അഞ്ചു പേരും അപകട നില തരണം ചെയ്തു. പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. കൊണ്ടോട്ടി റിലീഫ് ആശുപത്രി, മഞ്ചേരി മലബാര്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഇപ്പോള്‍ ആരും ചികിത്സയിലില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: