ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരമെന്ന് സൈനിക ആശുപത്രി. വെന്റിലേറ്റര്‍ സഹായത്തിലാണ് അദേഹം ഇപ്പോള്‍ കഴിയുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മസ്തിഷ്ക ശസ്ത്രക്രിയയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായപ്പോഴാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. കഴിഞ്ഞ ദിവസമാണ് പ്രണബ് മുഖര്‍ജി ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇതിന് മുമ്പ് പ്രണബ് മുഖര്‍ജിക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നുവെന്ന് ഡല്‍ഹി റിസര്‍ച്ച് ആന്റ് റഫറല്‍ സൈനിക ആശുപത്രി അധികൃതര്‍ അറിയിച്ചു.
തലച്ചോറില്‍ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍ രാഷ്ട്രപതിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിറില്‍ തുടരുന്ന ഇദ്ദേഹത്തിന്റെ അവസ്ഥ വഷളായതായി ഇപ്പോള്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ സൈനിക ആശുപത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: