കുലാലംപൂര്‍: ഇന്ത്യ ഒഴികെ മറ്റേതെങ്കിലും രാജ്യത്തേക്ക് വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെ നാടുകടത്തുകയാണ് ലക്ഷ്യമെന്ന് മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്. എന്നാല്‍ ഒരു രാജ്യവും നായിക്കിനെ സ്വീകരിക്കാന്‍ തയാറാകുന്നില്ല, മഹാതീര്‍ പറഞ്ഞു.
വര്‍ഗീയ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തിയതിനും കലാപങ്ങള്‍ക്ക് പ്രേരണ നല്‍കിയതിനും ഇന്ത്യയില്‍ ഇയാള്‍ക്കതിരെ കേസുണ്ട്. ഇതിനു പുറേമ കള്ളപ്പണം വെളുപ്പിക്കലിന് അടക്കം സാമ്പത്തിക കേസുകളുമുണ്ട്. ഹജ്ജിന്റെ പേരില്‍ മുങ്ങിയ ഇയാള്‍ ഇപ്പോള്‍ മലേഷ്യയിലാണ്. ഇയാളെ വിട്ടു നല്‍കണമെന്ന് പല തവണ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ നല്‍കിയിട്ടില്ല. ഇതിന്റെ പേരില്‍ ഇന്ത്യ മലേഷ്യയോട് ഇടഞ്ഞിട്ടുമുണ്ട്.
ഇന്ത്യയിലേക്ക് മടക്കി അയയ്ച്ചാല്‍ നായിക്കിന് സുരക്ഷിതത്വം ലഭിക്കില്ല. സുരക്ഷിതത്വം ഉള്ള മറ്റേതെങ്കിലും രാജ്യമാണ് നോക്കുന്നത്, മഹാതീര്‍ പറഞ്ഞു. തത്ക്കാലം മലേഷ്യയില്‍ തന്നെ കഴിയട്ടെ. എന്തായാലും ഇന്ത്യക്ക് കൈമാറില്ല, മുന്‍ പ്രധാനമന്ത്രി പറഞ്ഞു.
ഇസ്ലാമിക രാജ്യങ്ങള്‍ അടക്കം പലരും വിലക്കിയിട്ടുള്ള ഇയാളുടെ പ്രസംഗമാണ് ധാക്കയില്‍ ആക്രമണം അഴിച്ചുവിട്ട ഭീകരര്‍ക്ക് പ്രചോദനമായത്. 54 കാരനായ ഇയാള്‍ രാജ്യത്തിന് ഭീഷണിയാണെന്ന് കണ്ടെത്തി ബ്രിട്ടന് ഇയാളുടെ സന്ദര്‍ശനത്തിനു പോലും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇയാളുടെ പല പരാമര്‍ശങ്ങളും അസ്വീകാര്യമാണെന്നും മുന്‍ പ്രധാനമന്ത്രി തെരേസ മെയ് പറഞ്ഞിരുന്നു.
ബ്രിട്ടന് ചുമത്തിയത് 3,00,000 പൗണ്ട് പിഴ
വര്‍ഗീയ വിദ്വേഷം വമിക്കുന്ന ഇയാളുടെ പീസ് ടിവിക്ക് ബ്രിട്ടന് മൂന്നു കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇയാളുടെ പ്രസംഗങ്ങള്‍ വിദ്വേഷം പരത്തുന്നതാണെന്നും അങ്ങേയറ്റം കുറ്റകരമാണെന്നും കണ്ടെത്തിയായിരുന്നു ഈ മെയിലെ നടപടി. ബ്രിട്ടനില്‍ ചാനലുകളും അതിലെ ഉള്ളടക്കവും നിരീക്ഷിക്കുന്ന ഓഫ്കോം എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് പിഴ ചുമത്തിയത്.
ദല്‍ഹി കലാപത്തിന് ഫണ്ട് നല്കിയവരില് സക്കീറും
പൗരത്വ നിയമ ഭേദഗതിക്കെതിരെ പോലുപ്പലര് ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ രാജ്യത്തിന്റെ പല ഭാഗത്തും അഴിച്ചുവിട്ട കലാപങ്ങള്‍ക്ക് ഇയാളും പണം നല്കി. ദല്‍ഹി കലാപത്തിനാണ് ഇയാള്‍ മുഖ്യമായും വലിയ തോതില്‍ പണം നല്‍കിയത്. കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ ഖാലീദ് സെയ്ഫി മലേഷ്യയില്‍ പോയി ഇയാളെ സന്ദര്‍ശിച്ചിരുന്നു.
മീററ്റിലെ ഒരാളും ഖാലീദ് സെയ്ഫിയും ചേര്‍ന്ന് നടത്തിയിരുന്ന ഒരു സന്നദ്ധ സംഘടനയ്ക്കാണ് സക്കീര്‍ നായിക്ക് പണം നല്‍കിയത്. സിംഗപ്പൂരിലെ ബിസിനസുകാരനായ ഒരാളുടെ സഹായവും ഇക്കാര്യത്തില്‍ സക്കീറിന് ലഭിച്ചു. ഇന്ത്യയില്‍ അസ്വസ്ഥത അഴിച്ചുവിടുകയായിരുന്നു ഇവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: