കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സിപിഎം-മുസ്ലീം ലീഗ് അവിശുദ്ധ കൂട്ടുകെട്ട് അവരുടെ സര്‍വീസ് സംഘടന ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് ഗൂഢാലോചന നടത്തുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ.ശ്രീകാന്ത് അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ബിജെപി ജില്ലാ നേതൃയോഗം ആരോപിച്ചു.
അപേക്ഷ നല്കിയ ബിജെപി അനുഭാവികളുടെ പേര് വോട്ടര്‍ പട്ടികയില്‍ ബോധപൂര്‍വം ഉള്‍പ്പെടുത്താതെ വഞ്ചിരിക്കുകയാണ്. ബിജെപിക്ക് സ്വാധീനമുള്ള വാര്‍ഡുകളിലെ ബിജെപി അനുഭാവികളായ വോട്ടര്‍മാരെ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ഇടത് വലത് മുന്നണികള്‍ ഗൂഢാലോചന നടത്തിട്ടുണ്ടെന്ന് ബിജെപി ആരോപിച്ചു. ഇടതു വലതു സര്‍വീസ് സംഘടന ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സിപിഎമ്മും മുസ്ലീം ലീഗും നല്കുന്ന പട്ടിക അനുസരിച്ച് വോട്ട് തള്ളാനുള്ള ശ്രമമാണ് നടക്കുന്നത്.
ഇടത് ഭരണത്തിന്റെ തണലില്‍ വോട്ടര്‍പട്ടികയില്‍ കൃത്രിമത്വം കാട്ടാന്‍ നീക്കം ശക്തമായിരിക്കുകയാണെന്ന് നേതൃയോഗം കുറ്റപ്പെടുത്തി. അതിനായി സിപിഎമ്മിനെയും മുസ്ലീം ലീഗിനെയും അനുസരിക്കുന്ന ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ചാണ് തെരഞ്ഞടുപ്പ് ചുമതല നല്‍കിയിരിക്കുന്നത്. സത്യസന്ധരും നിഷ്പക്ഷമതികളുമായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ ഉന്നതതലത്തില്‍ നീക്കം ആരംഭിച്ചിരിക്കുകയാണ്. വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന വേളയില്‍ തന്നെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇതെന്ന് ബിജെപി ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്കിയ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ വന്‍ അട്ടിമറി നടന്നിട്ടുളഅളതിന്റെ തെളിവാണ് നൂറുകണക്കിന് അപേക്ഷകള്‍ രാഷ്ട്രീയം നോക്കി അനധികൃതമായി തള്ളിയത്.
അനര്‍ഹരെ വോട്ടര്‍പട്ടികയില്‍ പുതുതായി ചേര്‍ത്തതും സ്വാധീനം മൂലമാണ്. ഇക്കാര്യത്തില്‍ നിഷ്പക്ഷ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അടിയന്തരമായി ഇടപെടണമെന്ന് ബിജെപി നേതൃയോഗം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ പ്രമീള സി.നായ്ക്ക്, എം.സഞ്ജീവ ഷെട്ടി, സുരേഷ്കുമാര്‍ ഷെട്ടി, അഡ്വ. വി. ബാലകൃഷ്ണന് ഷെട്ടി, പി.രമേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എ.വേലായുധന് സ്വാഗതവും എം.സുധാമ ഗോസാഡ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: