ലഖ്നൗ : പ്രഭാത സവാരിക്കിറങ്ങിയ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശ് ഭാഗ്പത്ത് മുന്‍ ജില്ലാ അധ്യക്ഷനായ സഞ്ജയ് ഖോഖറിനെയാണ് അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. ചപ്രൗലിയില്‍ രാവിലെ നടക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം നടക്കുന്നത്. ഖോഖറിനു നേരെ വെടിയുതിര്‍ത്തശേഷം അജ്ഞാത സംഘം ഓടി രക്ഷപ്പെട്ടു.
രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഖോഖറിനെ കണ്ട പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. ഭാഗ്പതില് ഇതിനു മുമ്പും ബിജെപി നേതാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
സംഭവത്തില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. വ്യക്തിവൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ജൂണില്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാവിന്റെ മകനും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: