ന്യൂയോര്‍ക്ക്: യുഎസില്‍ വൈറ്റ്ഹൗസിനു പുറത്തുനടന്ന വെടിവയ്പ്പ് ആശങ്കയ്ക്കും ഭീതിക്കും വഴിവച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് വൈറ്റ് ഹൗസിന് പുറത്ത് വെടിവെയപ്പുണ്ടായത്. വാര്‍ത്താസമ്മേളനം നിര്‍ത്തിപ്പിച്ച് സുരക്ഷ ഉദ്യോഗസ്ഥര്‍ ട്രംപിനെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. അല്പസമയത്തിനകം തിരിച്ചെത്തിയെ ട്രംപ് വാര്‍ത്താസമ്മേളനം തുടര്‍ന്നു. വെടിവയ്പ്പുണ്ടായ കാര്യം ട്രംപ് തന്നെയാണ് സ്ഥിരീകരിച്ചത്. ആയുധധാരിയായ ഒരാളെ വൈറ്റ് ഹൗസിന് പുറത്തുവച്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയെന്നും ട്രംപ് പറഞ്ഞു. വിഷയത്തില്‍ വൈറ്റ്ഹൗസ് അന്വേഷണത്തിന് ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: