ന്യൂദല്‍ഹി: സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎഎ സംഘം യുഎഇയിലെത്തി. എന്‍ഐഎ കൊച്ചി യൂണിറ്റിലെ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുബായിലെത്തിയത്. കേസിലെ പ്രധാന പ്രതിയായ ഫൈസല്‍ ഫദീരിനെ ചോദ്യം ചെയ്യുകയെന്നതാണ് ആദ്യ ലക്ഷ്യം. ഇയാള്‍ ദുബായ് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്.
സ്വര്‍ണക്കടത്തുകേസ് പ്രതികളുടെ ഭീകരവാദ ബന്ധങ്ങളെ ക്കുറിച്ച് എന്‍ഐഎ കൂടുതല്‍ വിശദമായ അന്വേഷണം നടത്തണം. ഭീകരപ്രവര്‍ത്തനത്തില്‍ സ്വര്‍ണക്കടത്തും ഉള്‍പ്പെടും. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന സ്വപ്ന സുരേഷിന്റെ വാദവും കോടതി അംഗീകരിച്ചില്ല. എന്‍ഐഎ അന്വേഷണത്തിന് മുഖ്യമന്ത്രി കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് എന്‍ഐഎ ഹാജരാക്കിയിരുന്നു. സ്വര്‍ണക്കടത്തിന് ഭീകരവാദ ബന്ധങ്ങളുണ്ടെന്നും, രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരത തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നും എന്‍ഐഎ കോടതിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുമായുള്ള സ്വപ്നയുടെ അടുത്ത പരിചയവും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള വന്‍ സ്വാധീനവും എന്‍ഐഎ കണ്ടെത്തിയിരുന്നു. കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും, ഇതില്‍ ഭീകരവാദ ബന്ധങ്ങളില്ലെന്നും സാമ്പത്തിക കുറ്റം മാത്രമാണെന്നുള്ള പ്രതിഭാഗം വാദം തള്ളുന്നതാണ് എന്‍ഐഎ കോടതി നിരീക്ഷണങ്ങള്‍. മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കര്‍ അടക്കം ഇപ്പോഴും അന്വേഷണ പരിധിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: