കണ്ണൂര്‍: കൊവിഡ് രോഗ വ്യാപനത്തിനും പ്രളയ ഭീതിക്കുമിടയില്‍ രാജ്യത്താകമാനവും കേരളത്തിലുമുളള കര്‍ഷകര്‍ക്കാശ്വാസമായി പ്രധാന് മന്ത്രി കിസാന്‍ നിധി ഒരു ഗഡു കൂടി അക്കൗണ്ടുകളിലെത്തി. 2000 രൂപ വീതമാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ലക്ഷക്കണക്കിന് കര്‍ഷകരുടെ അക്കൗണ്ടുകളില്‍ എത്തിയത്. കോറോണ വ്യാപനത്തിനും ലോക്ഡൗണിനുമിടയില്‍ രണ്ടാം തവണയാണ് കര്‍ഷക കുടുംബങ്ങള്‍ക്ക് ആശ്വാസമായി 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തുന്നത്. ലോക്ഡൗണും തുടര്‍ന്ന് കോവിഡ് രോഗ വ്യാപനം വര്‍ദ്ധിക്കുകയും ചെയ്തതോടെ തൊഴിലില്ലാതാവുകയും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്ത കുടുംബങ്ങള്‍ക്ക് ഏറെ ആശ്വാസമായി മാറിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിയായ പ്രധാന്‍മന്ത്രി കിസാന്‍ നിധി പദ്ധതി.
സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന സാമൂഹ്യ സുരക്ഷാ പെന്‍ഷനടക്കം ലഭിക്കാത്ത ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയെന്ന് ഉപഭോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് ഇത്തവണ രുപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. 2020-21 സാമ്പത്തിക വര്‍ഷത്തെ രണ്ടാം ഗഡുവിന്റെ വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ന്യൂഡല്‍ഹിയില്‍ നിര്‍വ്വഹിച്ചത്. 17000 കോടിയിലധികം രൂപയാണ് ഒറ്റ ദിവസം രാജ്യത്താകമാനം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കെത്തിയത്. ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് 2018ലാണ് കര്‍ഷകര്‍ക്ക് വര്‍ഷത്തില്‍ മൂന്ന് തവണയായി 6000 രൂപ നല്കുന്ന പദ്ധതി രാജ്യത്ത് അവതരിപ്പിക്കപ്പെട്ടത്.
കേരളത്തില്‍ 33,34551 കര്‍ഷകര്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ആലപ്പുഴയില്‍ 296515, ഏറണാകുളം 230744, ഇടുക്കി 129857, കണ്ണൂര്‍ 313310,കാസര്‍കോട് 145711,കൊല്ലം 303442, കോട്ടയം 206592,കോഴിക്കോട് 344528,മലപ്പുറം 253513, പാലക്കാട് 186074, പത്തനംതിട്ട140109,തിരുവനന്തപുരം 309170, തൃശൂര്‍ 361204,വയനാട് 133782 എന്നിങ്ങനെയാണ് പദ്ധതി ഗുണഭോക്താക്കളുടെ എണ്ണം. 33,34551 കര്‍ഷകരില്‍ 2698167 പേര്‍ക്കാണ് കഴിഞ്ഞ ദിവസം 2000 രൂപ വീതം ബാങ്ക് അക്കൗണ്ടുകളില്‍ ലഭ്യമായത്. രാജ്യത്താകമാനം 9 കോടിയോളം കര്‍ഷകരാണ് നിലവില്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍. കൃഷിഭവനുകള്‍ മുഖാന്തിരം അപേക്ഷ നല്കി പദ്ധതിയുടെ ഭാഗമാകാന്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്കാവുന്നത് പദ്ധതിയില്‍ ചേരാന്‍ ദിനംപ്രതി നിരവധി കര്‍കരാണ് മുന്നോട്ടു വരുന്നത്. സമൂഹത്തിലെ ഏറ്റവും താഴെതട്ടിലുളള ജനങ്ങള്‍ക്ക് ഏറെ ഉപകാര പ്രദമായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളില്‍ ഏറെ ജന ശ്രദ്ധനേടിയ പദ്ധതികളില്‍ ഒന്നായി മാറിയിരിക്കുകയാണ്,
പ്രതികരിക്കാൻ ഇവിടെ എഴുതുക: