ന്യൂദല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യുപിഐ സര്‍വറുകള്‍ കൂട്ടത്തോടെ പണിമുടക്കിയതോടെ ഓണ്‍ലൈന്‍ പണം കൈമാറ്റങ്ങള്‍ മുടങ്ങി. കഴിഞ്ഞ ദിവസം ഏഴിന് വൈകിട്ട് അഞ്ചോടെയാണ് എസ്ബിഐയുടെ യുപിഐ സര്വര്റുകള് ഭാഗികമായി പണിമുടക്കിയത്. ഇതോടെ ഓണ്‍ലൈന്‍ പണം കൈമാറ്റങ്ങള്‍ പ്രതിസന്ധിയിലായിരുന്നു. ഇന്നു രാവിലെ പണം കൈമാറ്റം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് സര്‍വറുകള്‍ താത്കാലികമായി ലഭ്യമല്ലെന്നും പ്രതികരിക്കുന്നില്ലന്ന സന്ദേശവുമാണ് ലഭിക്കുന്നത്.
ഇതോടെ ഗൂഗിള്‍ പേ, ഫോണ്‍ പേ, പെടിഎം തുടങ്ങിയ യുപിഐ ആപ്പുകള്‍ വഴി പണം അടക്കാനോ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാനോ അക്കൗണ്ട് ഉടമകള്‍ക്ക് സാധിക്കുന്നില്ല. നിരവധി എസ്ബിഐ. അക്കൗണ്ട് ഉടമകളാണ് ഇക്കാര്യം ട്വിറ്ററില്‍ ഉന്നയിച്ചിട്ടുണ്ട്. ട്വിറ്ററില്‍ പരാതികള്‍ കുമിഞ്ഞ് കൂടിയതോടെ എസ്ബിഐ ഇക്കാര്യത്തില്‍ ട്വിറ്ററിലൂടെ വിശദീകരണം നല്‍കിയിട്ടുണ്ട്.
തങ്ങളുടെ യുപിഐ. ആപ്പുകളില്‍ ഇടയ്ക്കിടെ കണക്ടിവിറ്റി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ഉപഭോക്താക്കള്‍ മറ്റ് ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ഗങ്ങള്‍ ഉപയോഗിക്കണമെന്നും എസ്ബിഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: